(https://moviemax.in/)വേറിട്ട പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമാകുന്ന 'വവ്വാൽ' സിനിമയുടെ പുതിയ പോസ്റ്റർ . തെയ്യത്തിന്റെ രൗദ്രഭാവവും തീക്ഷ്ണമായ നോട്ടവുമായി നിൽക്കുന്ന പ്രവീണിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 'ജെൻസി കിഡ്‌സി'ലൂടെ സുപരിചിതനായ പ്രവീൺ ടി.ജെ. ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. യക്ഷഗാനത്തിന്റെ ചായക്കൂട്ടുകൾ കൂടി ചേർന്ന തെയ്യക്കോലം സിനിമയിൽ വലിയൊരു സസ്പെൻസ് ഒളിപ്പിച്ചു വെക്കുന്നുണ്ടെന്നാണ് സൂചന.
അധികമാരും കൈവെക്കാത്ത ഒരു പരീക്ഷണാത്മക ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വൈകാരിക നിമിഷങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു 'പോയട്രിക്കൽ ആക്ഷൻ ത്രില്ലർ' ആയിരിക്കും വവ്വാൽ.
മകരന്ദ് ദേശ്പാണ്ഡെ, അഭിമന്യു സിംഗ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലക്ഷ്മി ചപോർക്കറാണ് നായിക. മണികണ്ഠൻ ആചാരി, സുധി കോപ്പ, മെറിൻ ജോസ് തുടങ്ങി മുപ്പതോളം പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
ഷഹ്‌മോൻ ബി. പറേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ഓൺഡിമാൻഡ്‌സിന്റെ' ബാനറിൽ ഷാമോൻ പി.ബി. ആണ് നിർമ്മിക്കുന്നത്. സുരീന്ദർ യാദവാണ് കോ-പ്രൊഡ്യൂസർ.
മനോജ് എം.ജെ. ഛായാഗ്രഹണവും ജോൺസൺ പീറ്റർ സംഗീതവും നിർവ്വഹിക്കുന്നു. ജോസഫ് നെല്ലിക്കൽ (പ്രൊഡക്ഷൻ ഡിസൈനർ), ഫാസിൽ പി. ഷഹ്‌മോൻ (എഡിറ്റർ) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ. മലയാളി പ്രേക്ഷകർക്ക് തികച്ചും പുതുമയുള്ള ഒരു ചലച്ചിത്ര അനുഭവം നൽകാൻ വവ്വാൽ അണിയറ പ്രവർത്തകർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Theyyam in a fierce look, Praveen with a fierce look, 'Vavvaal' new poster goes viral



































