അവന്റെ മൂത്രത്തിൽ രക്തം കണ്ടു, മണിക്കൂറുകൾക്കുള്ളിൽ ഓപ്പറേഷൻ; ജീവിതത്തിലെ കറുത്ത നാളുകളെക്കുറിച്ച് ഇമ്രാൻ ഹാഷ്മി

അവന്റെ മൂത്രത്തിൽ രക്തം കണ്ടു, മണിക്കൂറുകൾക്കുള്ളിൽ ഓപ്പറേഷൻ; ജീവിതത്തിലെ കറുത്ത നാളുകളെക്കുറിച്ച് ഇമ്രാൻ ഹാഷ്മി
Jan 29, 2026 10:45 AM | By Anusree vc

( https://moviemax.in/) ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. 2014ല്‍ മകൻ അസുഖ ബാധിതനായതിനെ കുറിച്ചാണ് ഒരു അഭിമുഖത്തില്‍ ഇമ്രാൻ ഹാഷ്‍മി മനസ് തുറുന്നത്. മകന് ക്യാൻസര്‍ ബാധിച്ചതിനെ കുറിച്ചാണ് ഇമ്രാൻ ഹാഷ്‍മി അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ജീവിതത്തിലെ മോശം കാലഘട്ടം 2014ല്‍ മകൻ അസുഖ ബാധിതനായതാണ്. ആ ഘട്ടം എങ്ങനെയായിരുന്നുവെന്ന് എനിക്ക് വാക്കുകളാല്‍ വിവരിക്കാൻ സാധിക്കില്ല. അത് മറികടക്കാൻ അ‍ഞ്ച് വര്‍ഷത്തോളമെടുത്തു. ഒരു ഉച്ചതിരിഞ്ഞ് തന്റെ ജീവിതം മാറിമറിയുകയായിരുന്നുവെന്ന് ഇമ്രാൻ ഹാഷ്‍മി പറയുന്നു.

ആ ജനുവരി 13ന് ഞങ്ങള്‍ ഭക്ഷണം കഴിക്കാൻ പുറത്തുപോയതായിരുന്നു. മകനുമൊത്ത് പിസ കഴിക്കുകയായിരുന്നു ഞങ്ങള്‍. അന്ന് ആദ്യത്തെ സുചന കാണിച്ചു. അവൻ മൂത്രമൊഴിച്ചപ്പോള്‍ രക്തം വന്നു. അടുത്ത മൂന്ന് മണിക്കൂര്‍ ഞങ്ങള്‍ ഡോക്ടറുടെ ക്ലിനിക്കിലായിരുന്നു. ഡോക്ടര്‍ പറഞ്ഞു മകന് ക്യാൻസറാണെന്ന്. പിറ്റേ ദിവസം ഓപ്പറേഷൻ വേണം. കീമോതെറാപ്പിക്കും അവൻ വിധേയനാകണം. ആ 12 മണിക്കൂറില്‍ എന്റെ ലോകം മാറിമറിഞ്ഞു- ഇമ്രാൻ ഹാഷ്‍‌മി പറഞ്ഞു. ഇമ്രാൻ ഹാഷ്‍മിയുടെ മകൻ അയാൻ അഞ്ച് വര്‍ഷത്തെ ചികിത്സയ്‍ക്ക് ശേഷമാണ് രോഗവിമുക്തനായത്.

Emraan Hashmi's son has cancer, reveals

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories

News Roundup