( https://moviemax.in/) ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നെവിൻ കാപ്രേഷ്യസ് പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബിഗ് ബോസ് വേദിയിൽ മികച്ച എന്റർടൈനറായും തേർഡ് റണ്ണറപ്പായും തിളങ്ങിയ നെവിൻ, തന്റെ സ്വതസിദ്ധമായ തമാശ കലർന്ന ശൈലിയിലാണ് പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്.
റോഡിലെ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെയാണ് നെവിൻ ഇത്തവണ വിരൽ ചൂണ്ടുന്നത്. ഇടത് വശത്തുകൂടി അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുന്ന വാഹനയാത്രികരെ നെവിൻ തന്റെ വീഡിയോയിലൂടെ വിമർശിക്കുന്നു.
''പല തരം ആൾക്കാരെ ഞാൻ റോഡിൽ കാണാറുണ്ട്. കഴിഞ്ഞ ദിവസം എന്റെ കാറിന്റെ മിററിൽ ചെറിയൊരു സ്ക്രാച്ച് വന്നു. അത് വലിയ സ്ക്രാച്ച് അല്ല. പക്ഷേ എന്റെ ഹൃദയത്തിലാണ് അത് കൊണ്ടത്. വണ്ടികളെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു ചെറിയ സ്ക്രാച്ച് പോലും വേദനിക്കും. എന്തിനാണ് നിങ്ങൾ ഇടത്തെ സൈഡിൽ കൂടി തന്നെ പോകുന്നത്. ഇത്രയും സ്ഥലം ഉണ്ടായിട്ടും ഇടത്തേ സൈഡിൽ കൂടി പോകുന്ന നീയൊക്കെ നരകത്തിൽ പോകും.
കാലന്റെ സൈഡ് ആണ്, ലൂസിഫറിന്റെ സൈഡ് ആണ് ഇടത്തേ സൈഡ്. ഇടത്തേ സൈഡിൽ കൂടി പോയി വണ്ടി തട്ടി മരിക്കുന്നവരെല്ലാം നരകത്തിൽ പോകട്ടെ. സ്വർഗത്തിലൊന്നും നിങ്ങൾക്ക് ഒരിക്കലും ഇടം കിട്ടാൻ പോകുന്നില്ല. പിന്നെ എയ്റോപ്ലെയ്ൻ കാറ്റഗറിയുണ്ട്. സ്റ്റാർട്ട് ചെയ്ത് ഒരു കിലോമീറ്റർ പിന്നിട്ടതിന് ശേഷമേ അവരുടെ കാല് സ്‍കൂട്ടറിലേക്ക് കയറ്റി വയ്ക്കുകയുള്ളു. എന്നിട്ട് കാർ തട്ടിയാൽ ആണ് പ്രശ്നം. കാറുകാരുടെ തെറ്റാണെന്ന് പറയും. നിങ്ങൾ ആദ്യം പോയി വണ്ടി ഓടിക്കാൻ പഠിച്ചിട്ട് വരൂ'', എന്നാണ് നെവിൻ വീഡിയോയിൽ പറയുന്നത്.
Nevin Capricious Overtaking Criticism, Road Safety Video, Nevin Capricious Bigg Boss
































