'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ
Jan 29, 2026 11:42 AM | By Roshni Kunhikrishnan

(https://moviemax.in/)കടകൻ സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡർബിയുടെ ക്യാംപസ് ഗ്യാങ്ങുകളെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് പോസ്റ്റർ പുറത്തിറക്കിയത്.

പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ഓസ്‌ലർ സിനിമയിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീർ മത്തൻ ദിനങ്ങളും ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാൻസിസ്, അഞ്ചക്കൊള്ള കൊക്കാനിലെ പ്രവീൺ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിൻ റിഫാഹി, ഹബീബ് ഷാജഹാൻ, മനൂപ് എലാംബ്ര എന്നിവരും പോസ്റ്ററിൽ അണിനിരക്കുന്നു.

ക്യാമ്പസ് എൻറർടെയ്നറായി ഒരുക്കുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ ചിത്രമായിരിക്കുമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. മലയാളത്തിലെ യുവ പ്രതിഭകളും സോഷ്യൽ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു.

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അൽ അമീൻ, റിഷ് എൻ. കെ, അനു, ജസ്‌നിയ കെ, ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻറർടെയ്നറായാണ് ഒരുക്കുന്നത്.

ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.

ഡർബിയുടെ അണിയറ പ്രവർത്തകർ: ഡി.ഒ.പി – അഭിനന്ദൻ രാമനുജം, തിരക്കഥ – സഹ്‌റു സുഹ്റ, അമീർ സുഹൈൽ, എഡിറ്റിംഗ് – ആർ. ജെറിന്‍, സ്ക്രിപ്റ്റ് കൺസൾട്ടന്റ് – ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ – അർഷാദ് നക്കോത്ത്, ആക്ഷൻ – തവസി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജമാൽ വി ബാപ്പു, കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ – നജീർ നസീം, മേക്കപ്പ് – റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ – നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – റെജിൽ കേസി, കൊറിയോഗ്രാഫി – റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, സ്റ്റിൽസ് – എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീൻ, സ്റ്റുഡിയോ – സപ്താ റെക്കോർഡ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മെഹ്ബൂബ്, വി.എഫ്.എക്സ് – ഫോക്സ്‌ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ – കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈൻസ് – യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ് – പ്രതീഷ് ശേഖർ.

‘Derby’ is a complete entertainer set against a campus backdrop.

Next TV

Related Stories
'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

Jan 29, 2026 11:15 AM

'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

നെവിൻ കാപ്രേഷ്യസ് ഓവർടേക്കിംഗ് വിമർശനം, റോഡ് സേഫ്റ്റി വീഡിയോ, നെവിൻ കാപ്രേഷ്യസ് ബിഗ്...

Read More >>
'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

Jan 28, 2026 04:24 PM

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ...

Read More >>
സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Jan 28, 2026 02:50 PM

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ...

Read More >>
രൗദ്രഭാവത്തിൽ തെയ്യം, തീക്ഷ്ണ നോട്ടവുമായി പ്രവീൺ ,'വവ്വാൽ' പുതിയ പോസ്റ്റർ വൈറൽ

Jan 28, 2026 01:04 PM

രൗദ്രഭാവത്തിൽ തെയ്യം, തീക്ഷ്ണ നോട്ടവുമായി പ്രവീൺ ,'വവ്വാൽ' പുതിയ പോസ്റ്റർ വൈറൽ

രൗദ്രഭാവത്തിൽ തെയ്യം, തീക്ഷ്ണ നോട്ടവുമായി പ്രവീൺ ,'വവ്വാൽ' പുതിയ പോസ്റ്റർ...

Read More >>
Top Stories










News Roundup