യുവ അഭിഭാഷകനെ വധിക്കാൻ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

യുവ അഭിഭാഷകനെ വധിക്കാൻ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്
Nov 21, 2025 10:17 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  അഭിഭാഷകനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഞായറാഴ്ച എറണാകുളം ചാത്യാത്ത് റോഡിലാണ് സംഭവം. കാറിൽ സഞ്ചരിച്ച യുവതിയും യുവാവും സ്‌കൂട്ടറിൽ പോയ അഭിഭാഷകനെ പിന്തുടർന്ന് ചെന്ന് ബോധപൂർവം ഇടിച്ചുവീഴ്ത്തിയെന്നാണ് ആരോപണം.

സംഭവത്തിൽ പരിക്കേറ്റ അഡ്വ. ഡെയ്സൺ കോമത്ത് കൊച്ചി സിറ്റി പൊലീസിന് പരാതി നൽകി. ബോധപൂർവം അപകടത്തിൽപെടുത്തി വധിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ ആരോപണം.

കാറിലുണ്ടായിരുന്ന ഇരുവരെയും കണ്ടാൽ അറിയാമെന്നാണ് അഭിഭാഷകൻ പറയുന്നത്. ഇവരിൽ ഒരാൾ സ്ത്രീയാണ്. സംഭവത്തിൽ പ്രതികളായവർ പുറത്തുവിട്ട ഡാഷ് ക്യാം ദൃശ്യങ്ങൾ വാട്‌സ്ആപ്പ് വഴി തനിക്കും കിട്ടിയെന്നും ഇതിൻ്റെ കൂടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും അഭിഭാഷകൻ പറയുന്നു.

അഭിഭാഷകൻ്റെ പരാതിയിൽ വധശ്രമം അടക്കം വകുപ്പുകൾ ചേർത്ത് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത പോലീസിൻ്റെ നടപടിയിൽ അഭിഭാഷകരുടെ ഭാഗത്ത് പ്രതിഷേധം ഉയരുന്നുണ്ട്.

Attempted murder of lawyer by hitting him with a car

Next TV

Related Stories
'വൈഷ്ണയുടെ വോട്ട് നീക്കം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ എസ് നായർ

Nov 21, 2025 08:23 PM

'വൈഷ്ണയുടെ വോട്ട് നീക്കം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ എസ് നായർ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി , വെെഷ്ണ സുരേഷ്, വീണ എസ് നായര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

Read More >>
'ഈ സമയവും കടന്നു പോകും, തീർക്കാമെന്ന് വിചാരിച്ചാൽ പൊരുതാനാണ് തീരുമാനം' - സീറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുമായി കെ എസ് യു ജില്ലാ പ്രസിഡൻ്റ്

Nov 21, 2025 08:18 PM

'ഈ സമയവും കടന്നു പോകും, തീർക്കാമെന്ന് വിചാരിച്ചാൽ പൊരുതാനാണ് തീരുമാനം' - സീറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുമായി കെ എസ് യു ജില്ലാ പ്രസിഡൻ്റ്

തദ്ദേശ തെരഞ്ഞെടുപ്പ്, കെ എസ് യു കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ.എൻ.നൈസാം, ഫേസ്ബുക്ക് പോസ്റ്റ്...

Read More >>
പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

Nov 21, 2025 07:39 PM

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി, തെരുവ് നായ...

Read More >>
Top Stories

News Roundup