( moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7 ൽ വിന്നറായ സന്തോഷത്തിലാണ് അനുമോൾ. ഷോയിൽ നിന്നിറങ്ങിയ ശേഷം ഉദ്ഘാടന പരിപാടികളുമായി തിരക്കുകളിലാണ് അനുമോൾ. അനുമോളുടെ വിജയം പിആർ കൊണ്ടാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. എന്നാൽ വലിയ ജനപിന്തുണ അനുമോൾക്കുണ്ട്. ഇപ്പോഴിതാ ലെെവിൽ ആരാധകരോട് സംസാരിച്ചിരിക്കുകയാണ് അനുമോൾ. ആരാധകർക്ക് തന്നോടുള്ള സ്നേഹത്തിലെ സന്തോഷം അനുമോൾ പങ്കുവെച്ചു.
ഇതിനിടെ തനിക്കൊപ്പം എപ്പോഴുമുള്ള പ്ലാച്ചി എന്ന പാവയെയും അനുമോൾ കാണിച്ചു. പ്ലാച്ചിയെ ഇഷ്‌ടപ്പെടുന്ന ഒത്തിരി പേരുണ്ട്. പ്രത്യേകിച്ച് മക്കളൊക്കെ. എന്റെ പ്ലാച്ചിയാണിത്. എന്തൊക്കെയാണിവനെ പറഞ്ഞത്. ഞാൻ നിനക്ക് ചാത്തനെ വെച്ചിരിക്കുകയാണെന്ന്. എനിക്ക് പ്ലാച്ചിയെ എത്രമാത്രം ഇഷ്ടമാണെന്ന് പറഞ്ഞ് ഞാനൊരു വീഡിയോ ചെയ്യാം.
മനുഷ്യരുടെ ജീവിതത്തിൽ എപ്പോഴും സന്തോഷം കാണില്ല. സങ്കടവും തരും. ഒരുപാട് സങ്കടം തന്നിട്ട് പെട്ടെന്ന് ദെെവം നമുക്കൊരു സന്തോഷം തരും. അതാണ് എന്റെ ലെെഫിൽ ഉണ്ടായിട്ടുള്ളത്. ബിഗ് ബോസിൽ അവസാന ദിവസങ്ങളിൽ സങ്കടത്തിലായ സമയത്ത് ദെെവം എനിക്കെന്തോ നല്ലത് തരാൻ വേണ്ടിയാണെന്ന് സങ്കടം തരുന്നതെന്ന് അറിയാമായിരുന്നെന്ന് അനുമോൾ പറയുന്നു.
ബിഗ് ബോസിൽ നിന്ന് സമ്മാനമായി പ്രഖ്യാപിച്ച കാർ കിട്ടിയിട്ടില്ല. കളർ ഏത് വേണമെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. അത് ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട്. ഉടനെ കിട്ടുമെന്ന് അനുമോൾ ലെെവിൽ പറഞ്ഞു. ഇതിനിടെ ലെെവ് കാണുന്ന ആരാധകരിലൊരാൾ 1899 രൂപ അനുമോൾക്ക് അയച്ചു. ഇത് കണ്ട അനുമോൾ അത്ഭുതപ്പെട്ടു. ഒരുപാട് പേർ ഇങ്ങനെ അയക്കുന്നുണ്ടെന്ന് അനുമോൾക്കൊപ്പമുള്ളയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇത് കേട്ടപ്പോൾ അയ്യോ, അങ്ങനെയൊന്നും വേണ്ട കേട്ടോ എന്ന് അനുമോൾ മറുപടി നൽകി.
പ്ലാച്ചിയെക്കുറിച്ച് തുടരെ ചോദ്യങ്ങൾ വന്നതോടെ വീണ്ടും അനുമോൾ പ്ലാച്ചിയെക്കുറിച്ച് സംസാരിച്ചു. പ്ലാച്ചി എനിക്ക് പോസിറ്റീവ് എനർജി തരുന്നു. നിങ്ങൾക്ക് കാണുമ്പോൾ ഇത്രയും വലിയ പെണ്ണ്, മുപ്പത് വയസായില്ലേ കുഞ്ഞ് മക്കളെ പോലെ പാവയെ വെച്ച് കളിക്കുന്നതെന്ന് തോന്നും. പക്ഷെ എനിക്കിത് എന്റെ പെറ്റിനെ പോലെയാണ്. പ്ലാച്ചിയെ കൊണ്ട് പോകാൻ താൻ ആദ്യം ഉദ്ദേളിച്ചിരുന്നില്ലെന്നും അനുമോൾ പറയുന്നുണ്ട്.
Bigg Boss Malayalam Season 7, Anumol, Plachi





























_(17).jpeg)



