സ്വകാര്യ ബസ് ഉടമയെ കാണാതായതായി പരാതി, എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് നാട് വിട്ടതെന്ന് കുടുംബം

സ്വകാര്യ ബസ് ഉടമയെ കാണാതായതായി  പരാതി, എംവിഡി ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് നാട് വിട്ടതെന്ന് കുടുംബം
Nov 21, 2025 07:33 PM | By Susmitha Surendran

തൃശൂര്‍: (https://truevisionnews.com/) ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയായ സ്വകാര്യ ബസ് ഉടമ മോഹനൻ കാട്ടിക്കുളത്തെ കാണാനില്ല. 2022 മുതൽ സ്വകാര്യ ബസ് സർവീസ് നടത്തുന്ന മോഹനൻ കാട്ടിക്കുളത്തയാണ് കാണാതായത്.

മോഹനൻ കാട്ടിക്കുളത്തെ കാണാനില്ലെന്ന് വ്യക്തമാക്കി ഭാര്യ ബീന കൈപ്പമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൂന്ന് ബസുകളാണ് മോഹനന് നിലവിലുള്ളത്. ഇതിൽ രണ്ടു ബസും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പല കാരണങ്ങൾ പറഞ്ഞ് പിടിച്ചിട്ടിരിക്കുകയാണ്.

ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് നാട് വിട്ടതെന്ന് കുടുംബം ആരോപിച്ചു. വീട്ടിൽനിന്ന് ഇന്നലെയാണ് പോയത്. ഫോണും മരുന്നുകളും കൊണ്ടുപോയിട്ടില്ലെന്നും കുടുംബം പറഞ്ഞു. ബസുടമകളുടെ സമ്മർദ്ദവും മോഹനന്‍റെ തിരോധാനത്തിന് പിന്നിലുണ്ടെന്ന് ഭാര്യ ബീന പറയുന്നു.

കുറച്ചു വർഷങ്ങൾക്കു മുമ്പ് സമാനമായ സാഹചര്യത്തിൽ മോഹനൻ നാടുവിട്ടിരുന്നു. അന്ന് 20 ദിവസത്തിനുശേഷമാണ് തിരികെ വന്നത്. 67 കാരനായ മോഹനനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

Complaint filed against private bus owner in Thrissur

Next TV

Related Stories
പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

Nov 21, 2025 07:39 PM

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി, തെരുവ് നായ...

Read More >>
'ശബരിമല പോരാട്ടനായിക ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി'; വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി സിപിഎം

Nov 21, 2025 05:53 PM

'ശബരിമല പോരാട്ടനായിക ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി'; വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി സിപിഎം

ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി, വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി...

Read More >>
ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

Nov 21, 2025 05:38 PM

ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

തദ്ദേശ തിരഞ്ഞെടുപ്പ്, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് , സ്ഥാനാർത്ഥിയായ ഭാര്യയ്ക്ക് പിന്തുണയുമായി ബിഎൽഒയായ...

Read More >>
എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ

Nov 21, 2025 05:05 PM

എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ

തദ്ദേശ തെരഞ്ഞെടുപ്പ്, നാദാപുരം ഗ്രാമ പഞ്ചായത്ത്, എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന് ചാടി, മധ്യവയസ്‌കന് പരിക്ക്

Nov 21, 2025 04:37 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന് ചാടി, മധ്യവയസ്‌കന് പരിക്ക്

തൊട്ടിൽപ്പാലത്ത് ചീട്ടുകളി, മുച്ചീട്ട് കളിക്കിടെ അപകടം, പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന്...

Read More >>
Top Stories