കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടിയ മധ്യവയസ്‌കന്റെ കാല്‍ ഒടിഞ്ഞു. കക്കട്ട് നരിപ്പറ്റ സ്വദേശി സുരേഷി(50) നാണ് കാലിന് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച്ച രാത്രി നരിക്കാട്ടേരിയിലാണ് സംഭവം. നരിക്കാട്ടേരി സ്വദേശി തിരുവങ്ങോത്ത് ബാബുവിന്റെ വീട്ടില്‍ പണം വച്ച് മുച്ചിട്ട് കളി നടക്കുന്നതായ വിവരത്തത്തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ രക്ഷപ്പെടാനായി സുരേഷ് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴെക്ക് എടുത്ത് ചാടുകയായിരുന്നു.
സാരമായി പരിക്കേറ്റ സുരേഷിനെ ആദ്യം തൊട്ടില്‍പ്പാലത്തെയും പിന്നീട് തലശേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുച്ചീട്ട് കളിയില്‍ ഏര്‍പ്പെട്ട വീട്ടുടമ സുരേഷ്, കക്കം വെള്ളി സ്വദേശി അഷ്‌റഫ്, മൊകേരി സ്വദേശി ബാബുരാജ്, എടച്ചേരി സ്വദേശി കുമാരന്‍, തൊട്ടിപ്പാലം സ്വദേശി മൊയ്തു. വട്ടോളി സ്വദേശി ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസ് എടുത്തു. പ്രതികളില്‍ നിന്ന് 21000 ത്തില്‍ പരം രൂപ പോലീസ് പിടികൂടി.
playing cards at Thottilpalam, fearing the police, jumped from the top of the house
































