( moviemax.in) വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങിയ താരം, ആ ട്രോളുകൾക്ക് തമാശരൂപേണ മറുപടി പറഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മഹേഷ് സംവിധാനം ചെയ്ത 2009-ലെ ചിത്രമായ 'കലണ്ടറി'ൽ പൃഥ്വിരാജ് അവതരിപ്പിച്ച സോജപ്പൻ എന്ന കഥാപാത്രമാണ് വീണ്ടും ട്രെൻഡായിരിക്കുന്നത്.
'പച്ചവെള്ളം ടച്ചിന് സോജപ്പൻ' എന്ന ഗാനം 4K ക്വാളിറ്റിയിൽ യൂട്യൂബിൽ വീണ്ടും റിലീസ് ചെയ്തതോടെയാണ് സോജപ്പൻ ട്രോളുകൾ വീണ്ടും സജീവമായത്. ഗാനരംഗങ്ങളിലെ പൃഥ്വിരാജിന്റെ ഭാവങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഇപ്പോഴിതാ ഈ ട്രോളുകളിൽ പ്രതികരിക്കുകയാണ് പൃഥ്വിരാജ്.
താനും സോജപ്പൻ ഫാൻ ആണെന്നും തന്നെയും ആ അസോസിയേഷനിലേക്ക് ചേർക്കൂ എന്നാണ് പൃഥ്വി തമാശരൂപേണ പറഞ്ഞത്. ക്യൂ സ്റ്റുഡിയോ നടത്തിയ ഇൻസ്റ്റഗ്രാം ലൈവിൽ സോജപ്പൻ്റെ ട്രോളിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. 2009 ൽ പുറത്തിറങ്ങിയ കലണ്ടറിലെ ഒരു ഗാനമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
https://x.com/KrisLovesMovies/status/1991525812840067307?s=20ട്രോളുകളുടെ കാലം കഴിഞ്ഞിട്ടും സോജപ്പൻ കഥാപാത്രം വീണ്ടും തരംഗമായതോടെ, 'കലണ്ടർ' സിനിമയുടെ 4K റീ-റിലീസ് വേണമെന്ന ആവശ്യവുമായി നിരവധി പേർ ഗാനത്തിന്റെ കമന്റ് ബോക്സിൽ എത്തുന്നുണ്ട്. നവ്യ നായർ, മുകേഷ്, സറീന വഹാബ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
അതേസമയം, പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' ഇന്ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.
Prithviraj's film, 'Calendar' troll





























_(17).jpeg)



