തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

 തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്
Nov 21, 2025 12:01 PM | By Susmitha Surendran

(https://moviemax.in/) അന്തരിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത്. തിലകന്റെ മകനായ ഷിബു തിലകന്‍, ഭാര്യ ലേഖ എന്നിവരാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബി.ജെ.പി ടിക്കറ്റില്‍ ഇവര്‍ ജനവിധി തേടുന്നത്. തിലകന്റെ ആറ് മക്കളില്‍ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്.

തൃപ്പൂണിത്തുറ നഗരസഭ 20ാം വാര്‍ഡിലാണ് ഷിബു തിലകന്‍ ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ഭാര്യ ലേഖ 19ാം വാര്‍ഡിൽ ബി.ജെ.പി സ്ഥാനാർഥിയായി ജനഹിതം തേടുന്നു.

തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്. 1996 മുതല്‍ ഷിബു തിലകന്‍ ബി.ജെ.പി രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ തവണ ഷിബു മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

കുടുംബം മുഴുവന്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പമാണെങ്കിലും ഷിബു മാത്രമാണ് ബ.ജെ.പി രാഷ്ട്രീയത്തിൽ ഉള്ളത്. പിതാവിന്‍റെ നിലപാടുകളോട് ബഹുമാനമുണ്ടെങ്കിലും രാഷ്ട്രീയത്തോട് ഇല്ലെന്ന് പറയുന്നു ഷിബു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അംഗീകരിക്കാനാകില്ല. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്.

പിതാവിന്‍റെയും സഹോദരങ്ങളുടെയും പാത പിന്തുടർന്ന് സിനിമയിലും ഷിബു മുഖം കാണിച്ചു. 25ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചു. യക്ഷിയും ഞാനും, ഇവിടം സ്വർഗ്ഗമാണ്, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

Local elections, actor Thilakan's son and wife join bjp

Next TV

Related Stories
Top Stories










News Roundup