എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ

എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ
Nov 21, 2025 05:05 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ . നാദാപുരം പഞ്ചായത്തിലെ ഇയ്യംങ്കോട് ഒന്നാം വാർഡിൽ നിന്നാണ് സി പി ഐ എമ്മും സി പി ഐയും നാമനിർദ്ദേശ പത്രിക നൽകിയത് . ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും പിന്തിയാൻ തയ്യാറായില്ല .

മുന്നണി ധാരണ പ്രകാരം സി പി ഐക്ക് നൽകിയതാണ് ഒന്നാം വാർഡ്. പാർട്ടി ചിഹ്നത്തിൽ ദിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണം അടക്കം നടത്തിയിരുന്നു .

എന്നാൽ ഇവിടെ സി പി ഐക്ക് വോട്ടില്ലെന്നും പരമാവധി വോട്ടുകൾ ഉള്ളത് സി പി ഐ എമ്മിനാണെന്നും, അതിനാൽ തന്നെ ഇയ്യംങ്കോട് സി പി ഐ എമ്മാണ് മത്സരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി വാർഡ് കമ്മറ്റി രംഗത്ത് വന്നു .

നേതൃത്വമായി ചർച്ച നടത്തിയെങ്കിലും സി പി ഐക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാൻ ആവില്ലെന്നും സി പി ഐ തന്നെ മത്സരിക്കണമെന്നും നേതൃത്വം വ്യക്തമാക്കി . എന്നാൽ നാമ നിർദ്ദേശ പത്രിക പിൻവലിക്കില്ലെന്ന് സി പി ഐ എമ്മും നിലപാട് ഉറപ്പിച്ചു .

Local body elections, Nadapuram Grama Panchayat, LDF has two candidates

Next TV

Related Stories
പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

Nov 21, 2025 07:39 PM

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി, തെരുവ് നായ...

Read More >>
'ശബരിമല പോരാട്ടനായിക ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി'; വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി സിപിഎം

Nov 21, 2025 05:53 PM

'ശബരിമല പോരാട്ടനായിക ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി'; വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി സിപിഎം

ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി, വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി...

Read More >>
ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

Nov 21, 2025 05:38 PM

ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

തദ്ദേശ തിരഞ്ഞെടുപ്പ്, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് , സ്ഥാനാർത്ഥിയായ ഭാര്യയ്ക്ക് പിന്തുണയുമായി ബിഎൽഒയായ...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന് ചാടി, മധ്യവയസ്‌കന് പരിക്ക്

Nov 21, 2025 04:37 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന് ചാടി, മധ്യവയസ്‌കന് പരിക്ക്

തൊട്ടിൽപ്പാലത്ത് ചീട്ടുകളി, മുച്ചീട്ട് കളിക്കിടെ അപകടം, പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന്...

Read More >>
Top Stories