ആറ്റംബോംബായി പൊട്ടിതെറിക്കും, സർജറി ചെയ്തില്ല, ജാസി അതുപോലെയാണ്; എന്നെ ഒരു സ്ത്രീയായി കണ്ടുകൂടെ ....

ആറ്റംബോംബായി പൊട്ടിതെറിക്കും, സർജറി ചെയ്തില്ല, ജാസി അതുപോലെയാണ്; എന്നെ ഒരു സ്ത്രീയായി കണ്ടുകൂടെ ....
Nov 21, 2025 02:42 PM | By Athira V

( moviemax.in) ബി​ഗ് ബോസ് സീസൺ ഏഴ് തുടങ്ങിയപ്പോൾ മുതൽ മത്സരാർത്ഥിയായ നെവിന്റെ സെക്ഷ്വാലിറ്റി എന്താണെന്നതിനെ കുറിച്ച് ഹൗസിന് അകത്തും പുറത്തും ചർച്ചകൾ നടന്നിരുന്നു. വിഷയത്തിൽ നെവിൻ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വിഷയത്തി‌ൽ തന്റെ കാഴ്ചപ്പാട് വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ രഞ്ജു രഞ്ജിമാർ പങ്കുവെച്ചു.

സമൂഹത്തിലേക്ക് നോക്കിയാൽ സ്ത്രൈണ സ്വഭാവമുള്ള പുരുഷന്മാരെ നമുക്ക് കാണാം. അവർ നടന്ന് പോകുന്നത് ഒരു പ്രത്യേക താളത്തിലായിരിക്കും, സംസാരിക്കുന്നതും പ്രത്യേക രീതിയിലായിരിക്കും. 

എന്ന് കരുതി അവരുടെ സെക്ഷ്വാലിറ്റി ഒരിക്കലും ഒരു ആണിനോട് ആയിരിക്കില്ല. പെണ്ണിനോട് തന്നെയായിരിക്കും. അവരുടെ ജെന്ററും പുരുഷൻ എന്നത് തന്നെയാകും. കാഴ്ചയിലും മറ്റും ചെറിയ വ്യത്യാസങ്ങളുണ്ടാകും. അവർ എന്ന് വെളിപ്പെടുത്തുന്നോ അന്ന് മനസിലാക്കുക എന്നത് മാത്രം.

അതുപോലെ തന്നെ മിഥ്യാ ധാരണകൾ വരുത്തുന്ന ഒരുപാട് പ്ലസ് പ്ലസ് പ്ലസുകൾ എൽജിബിടിക്യുവിനൊപ്പം കൂട്ടിചേർക്കപ്പെടുന്നുണ്ട്. പ്ലസ് പ്ലസ് പ്ലസുകൾ വരുന്നത് സ്വിസ് ജെന്റേഴ്സിലാണ്. അവർ ഒരിക്കലും ട്രാൻസ്ജെന്റേഴ്സല്ല. 'ടി' യിലാണ് ട്രാൻസ്ജെന്റേഴ്സ് വിഭാ​ഗം ഉൾപ്പെടുന്നത്. സ്ത്രീയായി ജീവിക്കാൻ ആ​ഗ്രഹിക്കുന്ന ട്രാൻസ് വുമൺസ് എപ്പോഴും അവരുടെ ഹോർമോൺ തെറാപ്പികളും സ്കിൻ ട്രീറ്റ്മെന്റുകളും എല്ലാം ചെയ്യും.

അവരുടെ സ്ത്രീ സങ്കൽപ്പത്തിന് അനുസരിച്ച് മാറാനാണ് ശ്രമിക്കുന്നത്. അതിനായി ഭീമമായ ചെലവുകൾ വഹിച്ച് സർജറികൾ ചെയ്യും. ട്രാൻസ്പ്ലാന്റേഷനും നടത്തും രഞ്ജു രഞ്ജിമാർ പറഞ്ഞു. സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന ജാസി ഡൗൺ സർജറി ചെയ്യാതെ സ്ത്രീ വേഷം ധരിച്ച് നടക്കുന്നതിന് എതിരേയും രഞ്ജു രഞ്ജിമാർ പ്രതികരിച്ചു.

സർജറി ചെയ്യാത്തവർ സമൂഹത്തിൽ ഇത്തരത്തിൽ ജീവിച്ചാൽ സർജറി ചെയ്തവരുടെ കാര്യത്തിലും ആളുകൾക്ക് കൺഫ്യൂഷൻ വരുമെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. അതുപോലെ ട്രാൻസ്ജെന്ററായി നിൽക്കുന്ന മറ്റൊരു വിഭാ​ഗമുണ്ട്. അവർ സർജറികൾ ചെയ്യുന്നില്ല. പക്ഷെ സ്ത്രീകളെപ്പോലെ ഒരുങ്ങി നടക്കും സ്കിൻ ലേസർ ‌ചികിത്സ വരെ ചെയ്യും.

അവിടെയാണ് ആളുകൾക്ക് പ്രശ്നം വരുന്നതും സംസാരമുണ്ടാകുന്നതും. ഇവർ ഇങ്ങനെയാണല്ലോ, അവർ അങ്ങനെയാണല്ലോ എന്ന തോന്നൽ വരും. ട്രാൻസ്ജെന്റർ വിഭാ​ഗത്തിൽ ഉറച്ച് നിൽക്കാൻ ആ​ഗ്രഹിക്കുന്നവരാണ് അവർ. എന്നെ മനുഷ്യനായി കണ്ടാൽ മതിയെന്ന് പറയുന്നവരാണ് അവർ. എന്നെ ഒരു സ്ത്രീയായി കണ്ടുകൂടെ എന്നാണ് ഞാൻ ചോദിക്കാറുള്ളത്. കാരണം ഞാൻ അതിലേക്കാണ് യാത്ര ചെയ്യുന്നത്.

അല്ലായിരുന്നുവെങ്കിൽ ഇത്രത്തോളം വേദന സഹിച്ച് ബോഡി ഫിറ്റാക്കി, ലേസർ ട്രീറ്റ്മെന്റ് ചെയ്ത് എന്റെ അപ്പിയറൻസ് മാറ്റേണ്ട കാര്യമില്ലല്ലോ. മറ്റ് രാജ്യങ്ങളിലാണെങ്കിൽ പാസ്പോട്ടിൽ കൊടുത്ത ജെന്ററായിട്ടല്ല ജീവിക്കുന്നതെങ്കിൽ അപ്പോൾ തന്നെ റിജക്ട് ചെയ്ത് നാട് കടത്തും. കേരളം ഫ്രണ്ട്ലി ആയതുകൊണ്ട് സ്ത്രീകളോടൊപ്പം നടക്കുന്നു, ഇരിക്കുന്നു, ടോയ്ലെറ്റ് ഉപയോ​ഗിക്കുന്നു.

ഒരാൾ പ്രതികരിച്ചാൽ മതി. സർജറി ചെയ്യാത്ത ട്രാൻസ്പേഴ്സൺ ലേഡീഡ് ടോയ്ലെറ്റ് ഉപയോ​ഗിക്കാൻ പാടില്ലെന്ന് ഒരാൾ പറഞ്ഞാൽ മ​തി. ഇതൊരു ആറ്റംബോംബായി പൊട്ടിതെറിക്കും. സർജറി ചെയ്യാൻ ഭയമാണെങ്കിൽ ഹു ആം ഐ എന്നതിലേക്ക് ജീവിക്കുക. സ്ത്രീകളുടെ വസ്ത്രം ധരിച്ചുവെന്നതിന്റെ പേരിൽ സ്ത്രീകളുടെ ടോയ്ലെറ്റ് ഉപയോ​ഗിക്കാൻ പാടില്ലെന്ന നിയമം വന്നാൽ അത് അനുസരിക്കേണ്ടി വരില്ലേ?.

ഞാൻ വളരെ സന്തോഷത്തോടെ ഫ്രീഡം ആസ്വദിച്ചാണ് സ്ത്രീകളുടെ ടോയ്ലെറ്റ് ഉപയോ​ഗിക്കുന്നത്. നിർബന്ധിച്ച് സർജറി ചെയ്യിക്കാൻ പറ്റില്ലല്ലോ. സർജറി ചെയ്തില്ലെങ്കിൽ ട്രാൻസ് വുമൺ എന്ന് പറയരുത്. അങ്ങനെ ചെയ്താൽ സർജറി ചെയ്തവരുടെ കാര്യത്തിലും ആളുകൾക്ക് കൺഫ്യൂഷൻ വരുമെന്നുമാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്.

Ranju Ranjimar on the trans community

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

Nov 21, 2025 12:01 PM

തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് , നടന്‍ തിലകന്റെ മകനും ഭാര്യയും...

Read More >>
Top Stories










News Roundup