( moviemax.in) അന്നും ഇന്നും സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് രേണു സുധി. എങ്ങനെ ലൈം ലൈറ്റിൽ നിൽക്കണമെന്ന് കൃത്യമായി രേണുവിന് അറിയാം. ബിഗ് ബോസിൽ പോയാൽ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ഹൈപ്പും രേണുവിന് നഷ്ടപ്പെടുമെന്ന് പലരും പ്രവചിച്ചിരുന്നു.
രേണുവിന്റെ വ്യക്തി ജീവിതം കൂടുതൽ ചർച്ചയാകുമെന്നും അതിനാൽ ലഭിച്ച വർക്കുകളും പ്രശസ്തിയും പോലും നഷ്ടപ്പെടുമെന്നും പലരും വിധി എഴുതിയിരുന്നു. എന്നാൽ വളരെ ജെനുവിനായി നിന്ന മത്സരാർത്ഥി എന്ന ടാഗാണ് രേണുവിന് ലഭിച്ചത്.
കാര്യമായി ഒന്നും ചെയ്തില്ലെങ്കിലും മുപ്പത് ദിവസത്തോളം പോസിറ്റീവ് ഇംപാക്ടും വോട്ടും നേടി രേണു ബിഗ് ബോസിൽ നിന്നു. ആരെയും ദ്രോഹിക്കാതെ ഹൗസിൽ നിന്ന ഒരേയൊരാൾ എന്ന ടാഗും രേണുവിന് ലഭിച്ചു. ഷോയിൽ നിന്നും പുറത്തിറങ്ങിയ മത്സരാർത്ഥികളിൽ പ്രമോഷൻ, ഉദ്ഘാടനങ്ങൾ, മ്യൂസിക്ക് വീഡിയോകൾ എന്നിവയെല്ലാമായി ബിസി ലൈഫ് നയിക്കുന്നവരിൽ ഒരാൾ രേണുവാണ്.
ഇപ്പോഴിതാ രേണുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. റോയൽ ബ്ലു ലെഹങ്കയിൽ ബ്രൈഡിനെപ്പോലെ അതീവ സുന്ദരിയായാണ് രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിനയരംഗത്തേക്ക് ചുവടുവെച്ചപ്പോൾ മുതൽ രേണു മോഡലിങ് ചെയ്യുന്നുണ്ടെങ്കിലും ഒരു നെഗറ്റീവ് കമന്റ്സ് പോലും ലഭിക്കാത്ത ആദ്യത്തെ ഫോട്ടോഷൂട്ട് ഇതാകും.
അടിമുടി മാറി രേണു അതീവ സുന്ദരിയായി എന്നാണ് കമന്റ് ബോക്സിൽ ഏറെയും ആളുകൾ കുറിച്ചത്. സാരംഗി കൃഷ്ണയാണ് രേണുവിന്റെ പുതിയ ഫോട്ടോകൾ പകർത്തിയത്. അറ്റ്ലസ് മേക്കോവർ സ്റ്റുഡിയോയാണ് രേണുവിനെ ഒരുക്കിയത്. ട്യുലിപ്സ് ബ്രൈഡൽ റെന്റൽസിന്റെ കലക്ഷനിലുള്ള ലെഹങ്കയാണ് രേണു ധരിച്ചിരുന്നത്.
ആദ്യമായാണ് ഇത്തരത്തിൽ ഒരു ബ്രൈഡൽ ലുക്ക് രേണു പരീക്ഷിക്കുന്നത്. രേണു അതീവ സുന്ദരിയായിരിക്കുന്നു, അടിപൊളി... ഹേറ്റേഴ്സിന്റെ പോലും വായടപ്പിച്ചു, നെഗറ്റീവ് പറഞ്ഞവർ കണ്ണ് തുറന്ന് കാണു... എങ്ങനെ ജീവിക്കണമെന്ന് കാണിച്ച് കൊടുത്ത പെണ്ണ്, രേണുവിന് മോഡലിങ് പ്രൊഫഷനിൽ ഒരു ഭാവിയുണ്ട്, ഇതൊക്കെ കണ്ടിട്ട് നെഗറ്റീവ് മാത്രം കുറിക്കാൻ എത്തുന്നവർക്ക് ദഹിക്കുന്നുണ്ടാവില്ല,
പണി അറിയാവുന്നവർ കൈ വെച്ചാൽ അടിപൊളിയാകും... ഒന്നും പറയാൻ ഇല്ല, ശത്രുക്കൾക്കുള്ള മറുപടി ഇങ്ങനെ ആയിരിക്കണം, പല്ലി എന്നൊക്കെ പറഞ്ഞ് കളിയാക്കിയവരുടെ പൊടി പോലും ഇല്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം വിദേശത്ത് നിന്ന് അടക്കം പ്രമോഷനും ഉദ്ഘാടനങ്ങൾക്കുള്ള ക്ഷണവും രേണുവിന് ലഭിക്കുന്നുണ്ട്.
അഞ്ഞൂറ് രൂപയ്ക്ക് വേണ്ടി തെണ്ടിയിരുന്ന കാലം തനിക്കുണ്ടായിരുന്നുവെന്നും ആ സ്ഥിതി ഇന്നില്ലെന്നും രേണു അടുത്തിടെ പറഞ്ഞു. ബിഗ് ബോസിനുശേഷം പ്രതിഫലത്തിലും രേണു മാറ്റം വരുത്തിയിട്ടുണ്ട്. കോടികൾ ബാങ്ക് അക്കൗണ്ടിൽ ഇല്ലെങ്കിലും ലക്ഷങ്ങളുണ്ടെന്ന് പറയാൻ കഴിയുമെന്നും രേണു പറഞ്ഞിരുന്നു.
Bridal makeover, new photo of Renu Sudhi
































.png)
