( moviemax.in) കേരളത്തിൽ യുവജനതയ്ക്കിടയിൽ വലിയ ആരാധകരുള്ള ഗായകനാണ് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇദ്ദേഹം ലൈംഗികാരോപണ കേസുകളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു.
ഇപ്പോഴിതാ, വേടനുമായി സൗഹൃദം പുലർത്തുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഗായകനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വേടനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയരുന്നതിലെ ദുരൂഹതയാണ് രഞ്ജു രഞ്ജിമാർ 'വൺ ടു ടോക്ക്സ്' എന്ന അഭിമുഖത്തിൽ ചോദ്യം ചെയ്തത്.
ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് വേടന്റെ ഒരു പ്രോഗ്രാം എവിടെ എങ്കിലും അനൗൺസ് ചെയ്യുമ്പോൾ രണ്ട് ദിവസത്തിന് മുമ്പ് എവിടെ നിന്ന് എങ്കിലും ഒരു പീഡന കേസ് പൊങ്ങി വരും. എത്ര പ്രോഗ്രാമുകളാണ് കാൻസൽ ആകുന്നത്. ഇതിന് പിന്നിൽ എന്താണ് നടക്കുന്നതെന്ന് ആരെങ്കിലും അറിയുന്നുണ്ടോ?" – രഞ്ജു ചോദിച്ചു.
വേടൻ ഒരു 'സ്രഷ്ടാവ്' (കഥാപാത്രത്തെ സൃഷ്ടിക്കുന്നയാൾ) ആണെങ്കിൽ, കഥാപാത്രം ഇടയ്ക്ക് വെച്ച് മാറിപ്പോവുകയാണ്. ബാക്കിയെല്ലാം സമൂഹം ഏറ്റെടുക്കുന്നു, കഥയുണ്ടാക്കി മാറിപ്പോവുകയാണ് എന്നും രഞ്ജു കുറ്റപ്പെടുത്തി.
വേടനുമായി വ്യക്തിപരമായ അടുപ്പമില്ലെങ്കിലും, അദ്ദേഹത്തിന്റെ പാസ്റ്റ് എന്തോ ആയിക്കോട്ടെ എന്ന് രഞ്ജു പറയുന്നു. ഒരു സാധാരണ കുടുംബത്തിൽ നിന്ന് കഷ്ടപ്പെട്ട് വന്ന വ്യക്തിയാണ് വേടൻ. അവിടെ നടന്നിട്ടുള്ളത് എന്ത് ബന്ധങ്ങളാണെങ്കിലും, അത് സെക്കന്ററി കാര്യങ്ങളാണ്.
ഫിസിക്കൽ ബന്ധങ്ങൾ ഉണ്ടാകുന്നത് 'അനുവാദത്തോടെ' ആണെങ്കിൽ, ബ്രേക്കപ്പ് ആകുമ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് 'നല്ല പിള്ള' ചമയരുത് എന്നും രഞ്ജു ശക്തമായി അഭിപ്രായപ്പെട്ടു.
"വേടൻ മയക്ക് മരുന്ന് കൊടുത്തിട്ടോ ജ്യൂസ് കൊടുത്തിട്ടോ ഹോട്ടലിൽ കൊണ്ടുപോയതല്ലല്ലോ. അങ്ങനെയാണെങ്കിൽ വേടൻ തെറ്റുകാരനാണ്. അനുവാദത്തോടെ ചെയ്തിട്ട് ബ്രേക്കപ്പ് ആകുമ്പോൾ മീഡിയയിൽ വന്ന് നല്ല പിള്ള ചമയരുത്," രഞ്ജു കൂട്ടിച്ചേർത്തു.
കൊച്ചി നഗരത്തിലെ ആൺവേശ്യകളെക്കുറിച്ചും അവിഹിത ബന്ധങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ച രഞ്ജു, തനിക്കുണ്ടായ ഒരു മോശം അനുഭവവും പങ്കുവെച്ചു. അടുത്തിടെ ദുബായിൽ ഒരു ചടങ്ങിന് പോയപ്പോൾ മലയാളിയായ ഒരാൾ അനുവാദമില്ലാതെ തന്റെ ശരീരത്തിൽ സ്പർശിച്ചത് രഞ്ജു ഓർത്തെടുത്തു.
ആ സമയത്ത് താൻ അപ്സെറ്റായിപ്പോയതുകൊണ്ട് പ്രതികരിച്ചില്ല. "പ്രതികരിച്ചിരുന്നുവെങ്കിൽ 'ഇവറ്റകൾ ഇവിടേയും വന്ന് പ്രശ്നമുണ്ടാക്കി' എന്നേ പറയൂ. ഞാൻ പ്രതികരിക്കാതിരുന്നത് മോശമായിപ്പോയിയെന്ന് പിന്നീട് റിയലൈസ് ചെയ്തു," രഞ്ജു പറഞ്ഞു നിർത്തി.
Renju Renjimar said about rapper vedan sexual allegations


































