പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു
Nov 21, 2025 07:39 PM | By Susmitha Surendran

പത്തനംതിട്ട : (https://truevisionnews.com/) പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു. പത്തനംതിട്ട ഓമല്ലൂർ പറയനാലിയിലാണ് സംഭവം. പത്രിക നൽകിയ ശേഷം വീട്ടിലേക്ക് പോകവേയാണ് നാലാം വാർഡ്‌ എൽഡിഎഫ് സ്ഥാനാർഥി ജലജയെ നായ കടിച്ചത്.

കാലിൽ കടിയേറ്റ ജലജ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ദിവസം ഇടുക്കിയിൽ പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം. പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.

രാവിലെ പ്രവർത്തകർക്കൊപ്പം പ്രചരണത്തിറങ്ങിയതായിരുന്നു. വോട്ട് തേടി പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയപ്പോൾ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടിൽ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോൾ നായ പാഞ്ഞടുക്കുകയായിരുന്നു.

ജാൻസിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ ഓടി. ജാൻസി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. വൈകിട്ടോടെ മണ്ഡലത്തിൽ വീണ്ടും പ്രചരണം ആരംഭിക്കുമെന്ന് ജാൻസി അറിയിച്ചു.

LDF candidate in Pathanamthitta bitten by stray dog

Next TV

Related Stories
'ശബരിമല പോരാട്ടനായിക ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി'; വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി സിപിഎം

Nov 21, 2025 05:53 PM

'ശബരിമല പോരാട്ടനായിക ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി'; വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി സിപിഎം

ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി, വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി...

Read More >>
ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

Nov 21, 2025 05:38 PM

ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

തദ്ദേശ തിരഞ്ഞെടുപ്പ്, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് , സ്ഥാനാർത്ഥിയായ ഭാര്യയ്ക്ക് പിന്തുണയുമായി ബിഎൽഒയായ...

Read More >>
എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ

Nov 21, 2025 05:05 PM

എൽ ഡി എഫ് നേർക്കുനേർ: കോഴിക്കോട് നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ

തദ്ദേശ തെരഞ്ഞെടുപ്പ്, നാദാപുരം ഗ്രാമ പഞ്ചായത്ത്, എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന് ചാടി, മധ്യവയസ്‌കന് പരിക്ക്

Nov 21, 2025 04:37 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന് ചാടി, മധ്യവയസ്‌കന് പരിക്ക്

തൊട്ടിൽപ്പാലത്ത് ചീട്ടുകളി, മുച്ചീട്ട് കളിക്കിടെ അപകടം, പോലീസിനെ ഭയന്ന് വീടിനുമുകളില്‍ നിന്ന്...

Read More >>
Top Stories