‘മമ്മൂക്കയുടെ തിരിച്ചുവരവും ലാലേട്ടന്‍റെ അവാർഡുമെല്ലാം പറഞ്ഞുകൊടുത്തു’....അവൻ തിരിച്ചുവരും, സ്നേഹം തുടരുക; രാജേഷ് കേശവിന്റെ ആരോ​ഗ്യ നിലയെക്കുറിച്ച് സുഹൃത്ത്

‘മമ്മൂക്കയുടെ തിരിച്ചുവരവും ലാലേട്ടന്‍റെ അവാർഡുമെല്ലാം പറഞ്ഞുകൊടുത്തു’....അവൻ തിരിച്ചുവരും, സ്നേഹം തുടരുക; രാജേഷ് കേശവിന്റെ ആരോ​ഗ്യ നിലയെക്കുറിച്ച് സുഹൃത്ത്
Nov 20, 2025 04:04 PM | By VIPIN P V

കൊച്ചിയിൽ പരിപാടിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രാജേഷ് കേശവിന്റെ ആരോ​ഗ്യ നിലയെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. സിനിമ സംബന്ധമായ വിവരങ്ങൾ പങ്കുവച്ച് രാജേഷിനെ സജീവമാക്കാൻ ശ്രമിക്കുന്നതായി പ്രതാപ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

'ലോക' 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പൻ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല.

രാജേഷ് അഭിനയിച്ച ഇന്നസന്റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കൻ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം' - പ്രതാപ് കുറിച്ചു.

ഓഗസ്റ്റ് അവസാന വാരം ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീണത്. ഒരുമാസത്തിനടുത്തായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജേഷ്‌. എയര്‍ ആംബുലന്‍സിലാണ്‌ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റിയത്‌. നടന ആരോഗ്യത്തോടെ തിരികെ വരുമെന്നും എല്ലാവരുടേയും സ്നേഹം തുടരണമെന്നും സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പ്രിയപ്പെട്ട രാജേഷ് Rajesh Keshav വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും 😔. അവൻ host ചെയ്ത,ലോക' 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പൻ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല.

രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് ശ്രീ സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ഇന്നസന്റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കൻ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഇങ്ങിനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ active ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ result /response ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകൾക്ക് നന്ദി 🙏

ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും,, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വെയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം CMC യിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു.

പ്രാർത്ഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വെഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം 🙏. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും...എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്നേഹം.. പ്രാർത്ഥന 🙏🧿

Content Highlight: rajesh keshav health updates

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
Top Stories










News Roundup