Nov 21, 2025 08:44 PM

കണ്ണൂർ : (https://truevisionnews.com/) പത്മകുമാറിന്റെ അറസ്റ്റിൽ പാർട്ടി സെക്രട്ടറി പറഞ്ഞതെ പറയാനുള്ളൂ. പാർട്ടി അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. ഇടതുപക്ഷം ശബരിമലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നവർ.

പദ്മകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടി നിഷേധിക്കില്ലെന്നും ശൈലജ പറഞ്ഞു. ഇപ്പോഴേ മുൻധാരണ വയ്ക്കേണ്ട ആവശ്യമില്ല. ഞങ്ങളാണ് അന്വേഷണത്തിന് മുൻകൈ എടുത്തത്. അയ്യപ്പനെ സംരക്ഷിക്കുന്ന സർക്കാരാണിതെന്നും ശൈലജ കൂട്ടിച്ചേർത്തു.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടി തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുൻ മന്ത്രി കെ കെ ശൈലജ. കൂടുതൽ പഞ്ചായത്തുകളിൽ ജയിക്കുമെന്നാണ് പ്രതീക്ഷ. എൽഡിഎഫ് സർക്കാർ കേരളം അതിദരിദ്ര മുക്തമാക്കി. ഇനിയും ഭരണം തുടർന്നാൽ ദാരിദ്ര്യവുമില്ലാതാക്കാനാകും. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകുമെന്നും കെ കെ ശൈലജ പറഞ്ഞു.




sabarimala gold theft KKShailaja in Padmakumar's arrest

Next TV

Top Stories










News Roundup