കോട്ടയം : (https://truevisionnews.com/) തദ്ദേശ തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോഴും യുഡിഎഫിൽ തമ്മിലടിയും പ്രതിഷേധങ്ങളും തുടരുകയാണ്.
ഇപ്പോഴിതാ കെഎസ്‌യു നേതാവാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കെ എസ് യു കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ.എൻ. നൈസാമാണ് അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഈ സമയവും കടന്നു പോകുമെന്നും തീർക്കാമെന്ന് വിചാരിച്ചാൽ പൊരുതാനാണ് തീരുമാനം എന്നുമാണ് പോസ്റ്റിൽ ജില്ലാ പ്രസിഡന്റ്കുറിച്ചത്. വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈകാരിക പോസ്റ്റുമായി ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീൺ. ജില്ലാ പഞ്ചായത്തിലേക്ക് പ്രവീണിന് പാർട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.
പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ, കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി, ചരിത്രം സാക്ഷി എന്നാണ് തനിക്ക് പൊലീസിൽനിന്നും മർദനമേൽക്കുന്ന വീഡിയോ സഹിതം പ്രവീൺ പങ്കുവെച്ച കുറിപ്പ്.
അമ്പലപ്പുഴ സീറ്റ് ആയിരുന്നു പ്രവീണിന് നൽകാനിരുന്നത്. എന്നാൽ കെ സി വേണുഗോപാൽ വിഭാഗത്തുനിന്നുള്ള എ ആർ കണ്ണനാണ് ഇവിടെ മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സീറ്റ് ചർച്ചയിലെ പൊട്ടിത്തെറി വ്യക്തമാക്കുന്നതാണ് പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം…
പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി.ചരിത്രം സാക്ഷി.. പ്രതിസന്ധികളിലും പോരാട്ടങ്ങളിലും കൂടെ നിന്ന ഏവർക്കും നന്ദി.
local body election KSU Kottayam District President KNNisaam FACEBOOK POST


































