തിരുവനന്തപുരം: (https://truevisionnews.com/) കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വെെഷ്ണ സുരേഷിന്റെ വോട്ട് നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോര്‍പ്പറേഷന്‍ ഇആര്‍ഒയ്ക്കും ഹിയറിങ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് വീണ എസ് നായര്‍ പരാതി നല്‍കിയിരിക്കുന്നത്. വൈഷ്ണ സുരേഷിന്റെ വോട്ട് നീക്കം ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. എന്നാല്‍ കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഐഎം പരാതിയുമായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ആയതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്.
veenasnair alleges conspiracy congress Candidate vaishnasuresh vote removal update




























