( moviemax.in ) പ്രകൃതിയിൽ ഒരുപാട് മനോഹരമായ ദൃശ്യങ്ങളുണ്ട്. നമ്മുടെ മനസ് കുളിർപ്പിക്കാൻ പാകത്തിന്. അത്തരത്തിലുള്ള ഒരുപാട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കുട്ടിയാനകളുടെ വീഡിയോ കാണാൻ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. വളരെ വളരെ ക്യൂട്ടാണ് അവയുടെ ഓരോ പെരുമാറ്റവും. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ കുട്ടിയാനകളുടെ വീഡിയോയ്ക്ക് വലിയ ആരാധകരുണ്ട്. ഈ വീഡിയോയിൽ കാണുന്നത് ഒരു കുട്ടിയാന തന്റെ ആദ്യത്തെ കുളി എങ്ങനെ ആസ്വദിക്കുന്നു എന്നാണ്.
https://x.com/MrLaalpotato/status/1959874132197220670
'അടുത്തിടെ ജനിച്ച ആന ആദ്യമായി കുളിക്കുന്നത് ആസ്വദിക്കുകയാണ്' എന്ന കാപ്ഷനോടെ @MrLaalpotato എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ആനയുടെ മേൽ വെള്ളമൊഴിച്ചുകൊണ്ട് അതിനെ കുളിപ്പിക്കുന്നതാണ്. ആനക്കുട്ടിക്കാവട്ടെ അതങ്ങ് ഇഷ്ടപ്പെട്ടു. ആനക്കുട്ടി കുളി ആസ്വദിക്കുന്നതും വെള്ളം കൊണ്ട് കളിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. 'ഈ അഞ്ച് മിനിറ്റിനുള്ളിൽ കുട്ടിയാന ഒരു വർഷം ഞാൻ ചെയ്തതിനേക്കാൾ സെൽഫ് കെയർ ചെയ്തു' എന്നായിരുന്നു ഒരാളുടെ കമന്റ്. 'തണുത്ത വെള്ളം വീണതുപോലെയാണ് ആനയുടെ പെരുമാറ്റം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
സാധാരണയായി ഇത്തരം കാര്യങ്ങളെല്ലാം ഇഷ്ടപ്പെടുന്ന സ്വഭാവക്കാരാണ് കുട്ടിയാനകൾ. പലപ്പോഴും തങ്ങളുടെ ചുറ്റുപാടോട് വലിയ കൗതുകം തന്നെ അവ സൂക്ഷിച്ച് വയ്ക്കാറുണ്ട്. ഇതുപോലെയുള്ള അനേകം വീഡിയോകൾ നേരത്തേയും സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിനിടെ കൂട്ടം തെറ്റി നിന്ന കുട്ടിയാന ഒടുവിൽ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകുന്ന ഒരു വീഡിയോയും ഇതുപോലെ വൈറലായി മാറിയിരുന്നു. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരുന്നത്.
baby elephant enjoying first bath video