ന്റെ പടച്ചോനെ...! പണം കൊടുത്ത് അമ്മമാരിൽ നിന്നും മുലപ്പാൽ വാങ്ങിക്കുടിച്ചു, പിന്നാലെ വീഡിയോ, ഇൻഫ്ലുവൻസറിനെതിരെ വൻ വിമർശനം

ന്റെ പടച്ചോനെ...! പണം കൊടുത്ത് അമ്മമാരിൽ നിന്നും മുലപ്പാൽ വാങ്ങിക്കുടിച്ചു, പിന്നാലെ വീഡിയോ, ഇൻഫ്ലുവൻസറിനെതിരെ വൻ വിമർശനം
May 16, 2025 08:35 PM | By Athira V

(moviemax.in) സ്ത്രീകളിൽ നിന്നും മുലപ്പാൽ വാങ്ങിക്കഴിച്ചതിനെ തുടർന്ന് വിമർശനം നേരിട്ട് ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇൻഫ്ലുവൻസർ. ഫിലിപ്പീൻസിൽ താമസിക്കുന്ന ഇൻഫ്ലുവൻസറിനെതിരെയാണ് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾ ഉയർന്നത്. 

സോഷ്യൽ മീഡിയയിൽ 4.5 മില്ല്യണിലധികം ഫോളോവേഴ്‌സുള്ള ദക്ഷിണ കൊറിയൻ ടെലിവിഷൻ ശൃംഖലയായ 'ജെടിബിസി ന്യൂസ്' മെയ് 9 -നാണ് അവരുടെ 'ക്രൈം ചീഫ്' എന്ന പരിപാടിയിൽ ഈ ഇൻഫ്ലുവൻസർ പണം കൊടുത്ത് മുലപ്പാൽ വാങ്ങിക്കുടിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വിട്ടത്. അതോടെയാണ് ഇൻഫ്ലുവൻസറുമായി ബന്ധപ്പെട്ട വിവാദം ആരംഭിക്കുന്നത് എന്നാണ് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഇൻഫ്ലുവൻസർ തന്റെ ചാനലിൽ 4000 വീഡിയോ എങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 30 -ൽ അധികം വീഡിയോയിൽ ഇയാൾ ഫിലിപ്പീൻസിലെ അമ്മമാരുടെ അടുത്ത് നിന്നും മുലപ്പാൽ വാങ്ങുന്നതും കഴിക്കുന്നതുമായ വീഡിയോകളാണ്. ഇയാളുടെ പേര് വിവരങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇയാൾക്ക് എട്ട് വർഷത്തെ ലൈവ് സ്ട്രീമിം​ഗ് എക്സ്പീരിയൻസുണ്ട് എന്നാണ് പറയുന്നത്.

വീഡിയോയിൽ മുലപ്പാൽ വാങ്ങുന്ന സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും എല്ലാം മുഖവും മറ്റും കൃത്യമായി കാണുന്നുണ്ട്. ഇതാണ് വലിയ രീതിയിൽ ഉള്ള വിമർശനത്തിന് ഒരു കാരണമായി തീർന്നത്. ഫിലിപ്പീൻസിലെ തെരുവുകളിൽ നിന്നാണ് ഇയാൾ മുലപ്പാൽ വാങ്ങുന്നത്. ഏകദേശം 800 രൂപയാണ് മുലപ്പാലിന് വേണ്ടി നൽകുന്നത്.

ഇത് ഫ്രഷ് ആണെന്നും ഇതിന്റെ രുചി നല്ലതാണ് എന്നും ഇയാൾ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, ചാനൽ റിപ്പോർട്ട് പുറത്ത് വിട്ടതോടെ വലിയ വിമർശനം ഇൻഫ്ലുവൻസറിന് നേരിടേണ്ടി വന്നു. ഇത് ചൂഷണമാണ് എന്നും പലരും അഭിപ്രായപ്പെട്ടു.

താൻ സാന്താക്ലോസിനെ പോലെയാണ് എന്ന് പറഞ്ഞുകൊണ്ട് ഇൻഫ്ലുവൻസർ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. ഇവിടെ ഉള്ളവർക്ക് ജോലിയോ കാശോ ഇല്ല. താൻ അവരെ പണം നൽകി സഹായിക്കുകയാണ് എന്നായിരുന്നു ഇയാളുടെ വാദം. ഒപ്പം തന്റെ ആരോ​ഗ്യത്തിന് വേണ്ടിയാണ് താൻ മുലപ്പാൽ കുടിക്കുന്നത് എന്നും ഇയാൾ പറഞ്ഞു. അതേസമയം ദക്ഷിണ കൊറിയയിൽ നിന്നുമാണ് വലിയ വിമർശനങ്ങൾ ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്.

South Korean influencer faces criticism after buying breast milk women

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall