പോലീസ് വാഹനം കണ്ടപ്പോൾ തടിതപ്പാൻ ശ്രമം....: നാദാപുരം പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പോലീസ് വാഹനം കണ്ടപ്പോൾ തടിതപ്പാൻ ശ്രമം....: നാദാപുരം പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം എംഡിഎംഎയുമായി യുവാവ്  പിടിയിൽ
2026-07-15T09:18:00 | By Susmitha Surendran
#Kerala Drug Bust #Nadapuram Police #MDMA Seized

നാദാപുരം: (കോഴിക്കോട് ) (https://truevisionnews.com/) നാദാപുരം-വടകര സംസ്ഥാനപാതയിൽ പുറമേരി പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായി നിന്ന യുവാവിൽ നിന്ന് എം ഡി എം എ കണ്ടെടുത്തു. ഒഞ്ചിയം ചെറിയത്ത് സ്വദേശി കെ. കെ ആരിഫ് (42) നിന്നാണ് 0.28 ഗ്രാം എം ഡി എം എ പിടികൂടിയത്.

പ്രതിയെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 8.42-ഓടെ നാദാപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹംസ രാമത്തിന്റെ നേതൃത്വത്തിലുള്ള സംഘം KL 01 CH 8153 നമ്പർ വാഹനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം.

ഓർക്കാട്ടേരി ഭാഗത്തുനിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന ആരിഫ് ലുങ്കിയും ഷർട്ടും ധരിച്ച്, പുറമേരി ഭാരത് പെട്രോൾ പമ്പിന് എതിർവശത്തുള്ള റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്നു. പോലീസ് വാഹനം കണ്ടതോടെ ഇയാൾ വേഗത്തിൽ സ്ഥലം വിടാൻ ശ്രമിച്ചതാണ് പോലീസിന് സംശയമുണ്ടാക്കിയത്.

തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി നൽകാത്തതിനെ തുടർന്ന് പോലീസ് ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പക്കൽ നിന്ന് 8220 രൂപയും പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ ക്രിസ്റ്റൽ രൂപത്തിലുള്ള പദാർത്ഥവും കണ്ടെടുത്തു.

സ്ഥലത്തെത്തിച്ച ഇൻവെസ്റ്റിഗേഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചത്. സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ തൂക്കത്തിൽ 0.28 ഗ്രാം എം ഡി എം എ കണ്ടെത്തി. ഇത് സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചതാണെന്ന് ആരിഫ് പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ BNSS 35(3) പ്രകാരം നോട്ടീസ് നൽകിയ പോലീസ്, കണ്ടെടുത്ത എം ഡി എം എ, പണം, സിപ്പ് ലോക്ക് കവറുകൾ എന്നിവ സീൽ ചെയ്ത് കസ്റ്റഡിയിലെടുത്തു. ഈ മേഖലയിൽ ലഹരി ഉപയോഗവും കടത്തും വർധിക്കുന്ന സാഹചര്യത്തിൽ രാത്രികാല പരിശോധനകൾ കർശനമാക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Content Highlight: Nadapuram Purameri MDMA Arrest Onchiyam Man 0.28 Gram Seized

#Kerala Drug Bust #Nadapuram Police #MDMA Seized

Next TV

Related Stories
 തല കറങ്ങി തുടങ്ങി.....!  വിവാഹ സീസൺ അടുത്തിരിക്കെ  സ്വർണവില കുതിച്ചുയരുന്നു; പവന് ഇന്ന് കൂടിയത്  560 രൂപ

Jul 15, 2026 09:54 AM

തല കറങ്ങി തുടങ്ങി.....! വിവാഹ സീസൺ അടുത്തിരിക്കെ സ്വർണവില കുതിച്ചുയരുന്നു; പവന് ഇന്ന് കൂടിയത് 560 രൂപ

കേരളത്തിൽ ഇന്ന് സ്വർണവില വർധിച്ചു. പവന് 560 രൂപ കൂടി 1,05,280 രൂപയായി. ഗ്രാം വില 13,160 രൂപ. രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ്...

Read More >>
ഒടുവിൽ കുഞ്ഞിക്കാൽ കണ്ടു; പത്ത് വർഷമായി പ്രസവം നിലച്ച നാദാപുരം ഗവ. ആശുപത്രിയിൽ  പ്രസവം, അടിയന്തര ഇടപെടലിൽ ആൺകുഞ്ഞിന് ജന്മം

Jul 15, 2026 09:38 AM

ഒടുവിൽ കുഞ്ഞിക്കാൽ കണ്ടു; പത്ത് വർഷമായി പ്രസവം നിലച്ച നാദാപുരം ഗവ. ആശുപത്രിയിൽ പ്രസവം, അടിയന്തര ഇടപെടലിൽ ആൺകുഞ്ഞിന് ജന്മം

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും പ്രസവം. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും...

Read More >>
പത്മശ്രീ ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു

Jul 15, 2026 09:22 AM

പത്മശ്രീ ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു

പ്രശസ്ത നോക്കുവിദ്യ പാവകളി കലാകാരിയും പത്മശ്രീ ജേതാവുമായ മൂഴിക്കൽ പങ്കജാക്ഷി കൂത്താട്ടുകുളത്ത് അന്തരിച്ചു. പരമ്പരാഗത കലയ്ക്കുള്ള സംഭാവനകൾക്ക്...

Read More >>
മഴക്കുറവ്  പണിതന്നു .... ഡാമുകളിൽ വെള്ളം കുറഞ്ഞു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

Jul 15, 2026 08:54 AM

മഴക്കുറവ് പണിതന്നു .... ഡാമുകളിൽ വെള്ളം കുറഞ്ഞു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

കേരളത്തിൽ വൈദ്യുതി നിയന്ത്രണം. രാത്രി 7 മണിക്ക് ശേഷം 15 മുതൽ 30 മിനിറ്റ് വരെ ലോഡ് ഷെഡ്ഡിംഗ്. ഉപഭോഗം 500 മെഗാവാട്ട് വർധിച്ചു. ഡാമുകളിൽ 28% വെള്ളം...

Read More >>
ഓഫർ കൊള്ളാലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം

Jul 15, 2026 08:45 AM

ഓഫർ കൊള്ളാലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം

പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫിസിൽ നിന്നെന്ന് പറഞ്ഞ് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. 3 കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു...

Read More >>
 ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം

Jul 15, 2026 08:35 AM

ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവധു ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം. കേസെടുത്ത് 50 ദിവസമായിട്ടും പ്രതികളെ അറസ്റ്റ്...

Read More >>
Top Stories

News Roundup