ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം

 ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം
2026-07-15T08:35:00 | By Susmitha Surendran
#Kerala Crime #Alappuzha News #Dowry Death

ആലപ്പുഴ: (https://truevisionnews.com/) തൃക്കുന്നപ്പുഴയിൽ നവവധു ഫാത്തിമ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം രംഗത്ത്. കേസ് രജിസ്റ്റർ ചെയ്തിട്ട് അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിച്ചു.

കേസെടുത്തിട്ട് അമ്പത് ദിവസം ആയിട്ടും പ്രതികളെ പിടികൂടിയിട്ടില്ല . പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാൻ പൊലീസ് തന്നെ വഴിയൊരുക്കുകയാണെന്നും . ആഭ്യന്തര മന്ത്രി തന്നെ ഇടപെട്ട് നിർദ്ദേശം നൽകിയിട്ടും പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.

ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ഫാത്തിമ നിരന്തരം പീഡനം ഏറ്റുവാങ്ങിയിരുന്നതായാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു. കേസിൽ ഉടൻ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ മുന്നറിയിപ്പ് നൽകി.

കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകൾ ശേഖരിച്ച ശേഷം ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന സ്വദേശിനിയായ 19 വയസ്സുകാരി ഫാത്തിമ വിവാഹം കഴിഞ്ഞ് 39-ാം നാളിലാണ് ജീവനൊടുക്കിയത്.

11.5 ലക്ഷത്തിന്റെ സ്വർണം നൽകിയിട്ടും അധിക്ഷേപം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. മുടി കുറഞ്ഞതിന്റെ പേരിൽ ശകാരിച്ചതായും, സ്വർണം ഉറപ്പിക്കാൻ ആഭരണങ്ങൾ ഉരച്ചുനോക്കി എന്നും ആരോപണത്തിൽ പറയുന്നു .

Content Highlight: Alappuzha Thrikkunnapuzha Dowry Death Fatima Family Alleges Police Inaction

#Kerala Crime #Alappuzha News #Dowry Death

Next TV

Related Stories
പത്മശ്രീ ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു

Jul 15, 2026 09:22 AM

പത്മശ്രീ ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു

പ്രശസ്ത നോക്കുവിദ്യ പാവകളി കലാകാരിയും പത്മശ്രീ ജേതാവുമായ മൂഴിക്കൽ പങ്കജാക്ഷി കൂത്താട്ടുകുളത്ത് അന്തരിച്ചു. പരമ്പരാഗത കലയ്ക്കുള്ള സംഭാവനകൾക്ക്...

Read More >>
പോലീസ് വാഹനം കണ്ടപ്പോൾ തടിതപ്പാൻ ശ്രമം....: നാദാപുരം പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം എംഡിഎംഎയുമായി യുവാവ്  പിടിയിൽ

Jul 15, 2026 09:18 AM

പോലീസ് വാഹനം കണ്ടപ്പോൾ തടിതപ്പാൻ ശ്രമം....: നാദാപുരം പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം എംഡിഎംഎയുമായി യുവാവ് പിടിയിൽ

നാദാപുരം-വടകര റോഡിൽ പുറമേരി പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായി നിന്ന ഒഞ്ചിയം സ്വദേശി ആരിഫിൽ നിന്ന് MDMA പിടികൂടി. 0.28 ഗ്രാം രാസലഹരി കണ്ടെടുത്തു. ഇന്ന്...

Read More >>
മഴക്കുറവ്  പണിതന്നു .... ഡാമുകളിൽ വെള്ളം കുറഞ്ഞു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

Jul 15, 2026 08:54 AM

മഴക്കുറവ് പണിതന്നു .... ഡാമുകളിൽ വെള്ളം കുറഞ്ഞു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

കേരളത്തിൽ വൈദ്യുതി നിയന്ത്രണം. രാത്രി 7 മണിക്ക് ശേഷം 15 മുതൽ 30 മിനിറ്റ് വരെ ലോഡ് ഷെഡ്ഡിംഗ്. ഉപഭോഗം 500 മെഗാവാട്ട് വർധിച്ചു. ഡാമുകളിൽ 28% വെള്ളം...

Read More >>
ഓഫർ കൊള്ളാലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം

Jul 15, 2026 08:45 AM

ഓഫർ കൊള്ളാലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം

പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫിസിൽ നിന്നെന്ന് പറഞ്ഞ് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ കോൾ. 3 കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു...

Read More >>
വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Jul 15, 2026 08:28 AM

വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

ഇടുക്കി വാഗമണ്ണിൽ ആറും എട്ടും വയസുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20-കാരി പിടിയിൽ. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന്...

Read More >>
മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Jul 15, 2026 08:18 AM

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ്...

Read More >>
Top Stories

News Roundup