ഓഫർ കൊള്ളാലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം

ഓഫർ കൊള്ളാലോ....! 'മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാം'; പ്രിയങ്ക ഗാന്ധിയുടെ പേരിൽ എലത്തൂർ എം.എൽ.എയ്ക്ക് വ്യാജ ഫോൺ കോൾ, സൈബർ സെൽ അന്വേഷണം
2026-07-15T08:45:00 | By Athira V
#Elathur MLA #Cyber Fraud #Scam Call #Priyanka Gandhi

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് എലത്തൂരിൽ എം എൽ എ യ്ക്ക് വ്യാജഫോൺകോൾ. മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിപദം നൽകാമെന്ന് ഓഫർ. എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണനാണ് ഇത്തരമൊരു വ്യാജ ഫോൺ കോൾ കഴിഞ്ഞ ദിവസം ലഭിച്ചത്.

വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ഓഫിസിൽ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ വിളിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാൻ സഹായിക്കാമെന്നുമായിരുന്നു ഫോണിലെ വാഗ്ദാനം.

ജൂലൈ ആറിനാണ് വാട്സ്ആപ്പ് കോൾ എത്തിയത്. രാജ്കുമാർ എന്ന പേരാണ് വിളിച്ചയാൾ പറഞ്ഞത്. ഇംഗ്ലീഷിലായിരുന്നു സംഭാഷണം. ജില്ലയിലെ ഒരു എം.പിയാണ് തന്റെ നമ്പർ നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സംശയം തോന്നിയ എം.എൽ.എ കൂടുതൽ വിവരങ്ങൾക്ക് പണം നൽകാമെന്ന് പറഞ്ഞ് സംസാരം നീട്ടി.

പിന്നാലെ നമ്പർ നൽകിയെന്ന് പറഞ്ഞ എം.പിയെ വിവരം അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് നിന്ന് വിളിച്ചിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ നമ്പറുകൾ ആവശ്യപ്പെട്ടിരുന്നുവെന്നും എം.പി വ്യക്തമാക്കി. തുടർന്ന് എം.എൽ.എയും എം.പിയും ചേർന്ന് പാർട്ടി ആസ്ഥാനവുമായും പ്രിയങ്ക ഗാന്ധിയുടെ ഡൽഹി ഓഫിസുമായും ബന്ധപ്പെട്ടു.

തങ്ങൾ അത്തരത്തിൽ ആരെയും വിളിച്ചിട്ടില്ലെന്ന് അവിടെ നിന്ന് സ്ഥിരീകരണം ലഭിച്ചു. ഇതോടെയാണ് ശനിയാഴ്ച എലത്തൂർ എം.എൽ.എ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകിയത്. ഡൽഹിയിൽ നിന്നാണ് കോൾ വന്നതെന്ന് സൈബർ സെല്ലിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് ഉപയോഗിച്ച് പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സമാനമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് സൈബർ സെൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlight: Scam Call to Kerala MLA: 3 Crore Offered for Minister Post in Priyanka Gandhi's Name

#Elathur MLA #Cyber Fraud #Scam Call #Priyanka Gandhi

Next TV

Related Stories
പത്മശ്രീ ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു

Jul 15, 2026 09:22 AM

പത്മശ്രീ ജേതാവ് മൂഴിക്കല്‍ പങ്കജാക്ഷി അന്തരിച്ചു

പ്രശസ്ത നോക്കുവിദ്യ പാവകളി കലാകാരിയും പത്മശ്രീ ജേതാവുമായ മൂഴിക്കൽ പങ്കജാക്ഷി കൂത്താട്ടുകുളത്ത് അന്തരിച്ചു. പരമ്പരാഗത കലയ്ക്കുള്ള സംഭാവനകൾക്ക്...

Read More >>
പോലീസ് വാഹനം കണ്ടപ്പോൾ തടിതപ്പാൻ ശ്രമം....: നാദാപുരം പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം എംഡിഎംഎയുമായി യുവാവ്  പിടിയിൽ

Jul 15, 2026 09:18 AM

പോലീസ് വാഹനം കണ്ടപ്പോൾ തടിതപ്പാൻ ശ്രമം....: നാദാപുരം പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം എംഡിഎംഎയുമായി യുവാവ് പിടിയിൽ

നാദാപുരം-വടകര റോഡിൽ പുറമേരി പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായി നിന്ന ഒഞ്ചിയം സ്വദേശി ആരിഫിൽ നിന്ന് MDMA പിടികൂടി. 0.28 ഗ്രാം രാസലഹരി കണ്ടെടുത്തു. ഇന്ന്...

Read More >>
മഴക്കുറവ്  പണിതന്നു .... ഡാമുകളിൽ വെള്ളം കുറഞ്ഞു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

Jul 15, 2026 08:54 AM

മഴക്കുറവ് പണിതന്നു .... ഡാമുകളിൽ വെള്ളം കുറഞ്ഞു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

കേരളത്തിൽ വൈദ്യുതി നിയന്ത്രണം. രാത്രി 7 മണിക്ക് ശേഷം 15 മുതൽ 30 മിനിറ്റ് വരെ ലോഡ് ഷെഡ്ഡിംഗ്. ഉപഭോഗം 500 മെഗാവാട്ട് വർധിച്ചു. ഡാമുകളിൽ 28% വെള്ളം...

Read More >>
 ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം

Jul 15, 2026 08:35 AM

ഫാത്തിമയുടെ മരണം: 'അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല, ജാമ്യത്തിന് വഴിയൊരുക്കുന്നു'; ഗുരുതര ആരോപണവുമായി കുടുംബം

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവധു ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം. കേസെടുത്ത് 50 ദിവസമായിട്ടും പ്രതികളെ അറസ്റ്റ്...

Read More >>
വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Jul 15, 2026 08:28 AM

വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

ഇടുക്കി വാഗമണ്ണിൽ ആറും എട്ടും വയസുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20-കാരി പിടിയിൽ. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന്...

Read More >>
മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Jul 15, 2026 08:18 AM

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി, മലപ്പുറത്ത് മൂന്ന് വയസുള്ള കുഞ്ഞ്...

Read More >>
Top Stories

News Roundup