തല കറങ്ങി തുടങ്ങി.....! വിവാഹ സീസൺ അടുത്തിരിക്കെ സ്വർണവില കുതിച്ചുയരുന്നു; പവന് ഇന്ന് കൂടിയത് 560 രൂപ

 തല കറങ്ങി തുടങ്ങി.....!  വിവാഹ സീസൺ അടുത്തിരിക്കെ  സ്വർണവില കുതിച്ചുയരുന്നു; പവന് ഇന്ന് കൂടിയത്  560 രൂപ
2026-07-15T09:54:00 | By Susmitha Surendran
#Kerala Gold Rate #Gold Price Kozhikode #24 Carat Gold

കോഴിക്കോട്: (https://truevisionnews.com/) ഉപഭോക്താക്കളുടെ ചങ്ക് പിടയുന്നു. കേരളത്തിൽ ഇന്ന് സ്വർണവില വീണ്ടും ഉയർന്നു . രണ്ട് ദിവസത്തെ താഴ്ച്ചയ്ക്ക് ഒടുവിൽ ഇന്ന് പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,280 രൂപയായി. ഗ്രാം വില 13,160 രൂപയുമാണ്.

ഇന്നലെ ഒരു പവന് 1,04,720 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്ണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാഹചര്യം രൂപപ്പെട്ടതാണ് കഴിഞ്ഞ ദിവസങ്ങളിൽ അസംസ്കൃത എണ്ണയുടെ വില ഉയർത്തിയത്. ഇത് സ്വർണവിലയിൽ നേരിയ ഇടിവുണ്ടാക്കി.

എന്നാൽ ഇന്ന് ആഗോള വിപണിയിൽ സ്വർണം തിരിച്ചുകയറി. ആഗോള വിപണിയിൽ ഇന്ന് ട്രോയ് ഔൺസിന് 31 ഡോളർ ഇടിഞ്ഞ് 4031 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമായപ്പോൾ സ്വർണവില 4000 ഡോളറിനും താഴെ പോയിരുന്നു. എന്നാൽ പിന്നീട് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതോടെ വില വീണ്ടും മുകളിലേക്ക് കയറുകയായിരുന്നു.

വിവാഹ സീസൺ അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്വർണവില കൂടുന്നത് സാധാരണക്കാർക്ക് കൂടുതൽ പ്രയാസം അനുഭവിക്കാൻ കാരണമാകും . അതേസമയം നിക്ഷേപകർക്ക് ഇത് നല്ല അവസരമായും കാണുന്നു. പല കുടുംബങ്ങളും മാസങ്ങൾക്ക് മുമ്പേ വിവാഹത്തിനായി സ്വർണം കരുതിവെക്കാൻ പദ്ധതിയിട്ടവരാണ്.

എന്നാൽ, പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം ബജറ്റിനെ താളം തെറ്റിച്ചു. വിവാഹത്തിന് അത്യാവശ്യമായി വേണ്ട സ്വർണ്ണത്തിന്റെ അളവ് പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.

Content Highlight: Kerala Gold Price Today Increased 560 Per Sovereign 105280

#Kerala Gold Rate #Gold Price Kozhikode #24 Carat Gold

Next TV

Related Stories
തൊപ്പി അഴിക്കുള്ളിലേക്ക്? സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിച്ചു ,ലൈംഗികച്ചുവയോടെ സംസാരം; യൂട്യൂബർ ‘തൊപ്പി’ക്കും കൂട്ടാളിക്കും ജാമ്യം നൽകരുതെന്ന് പൊലീസ്

Jul 15, 2026 11:09 AM

തൊപ്പി അഴിക്കുള്ളിലേക്ക്? സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിച്ചു ,ലൈംഗികച്ചുവയോടെ സംസാരം; യൂട്യൂബർ ‘തൊപ്പി’ക്കും കൂട്ടാളിക്കും ജാമ്യം നൽകരുതെന്ന് പൊലീസ്

വിവാദ യുട്യൂബർ തൊപ്പിയും കൂട്ടാളി മമ്മുവും സ്ത്രീകളെ നിരന്തരം അധിക്ഷേപിക്കുന്നവരാണെന്ന് പൊലീസ് കോടതിയിൽ. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ...

Read More >>
പെറ്റമ്മ തന്നെയല്ലേ...? ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകി, മകളെ വടികൊണ്ടടിച്ച് മർദ്ദിച്ചു; മൂവാറ്റുപുഴയിൽ അമ്മക്കെതിരെ കേസ്

Jul 15, 2026 10:51 AM

പെറ്റമ്മ തന്നെയല്ലേ...? ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകി, മകളെ വടികൊണ്ടടിച്ച് മർദ്ദിച്ചു; മൂവാറ്റുപുഴയിൽ അമ്മക്കെതിരെ കേസ്

പഠിക്കുന്നതിനിടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് ഒമ്പത് വയസ്സുള്ള മകളെ മർദിച്ച അമ്മക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. ജുവനൈൽ...

Read More >>
'ഫയലുകൾ വേഗത്തിൽ നീക്കും, ഡാറ്റാ ഡ്രിവൺ ഗവർണൻസിലേക്ക് ഗവണ്മെന്റ് പോകുന്നു' - മുഖ്യമന്ത്രി വി ഡി സതീശൻ

Jul 15, 2026 10:49 AM

'ഫയലുകൾ വേഗത്തിൽ നീക്കും, ഡാറ്റാ ഡ്രിവൺ ഗവർണൻസിലേക്ക് ഗവണ്മെന്റ് പോകുന്നു' - മുഖ്യമന്ത്രി വി ഡി സതീശൻ

ഫയലുകളുടെ വേഗത കുറവ് കാരണം തീരുമാനങ്ങൾ വൈകുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഡാറ്റ ഡ്രിവൺ ഗവർണൻസിലേക്ക് മാറും. സംസ്ഥാനത്തെ എല്ലാ...

Read More >>
പേടിച്ചു വിറച്ചുപോയി...അങ്ങേക്കു മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ; കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് വേണ്ട, മുഖ്യമന്ത്രിക്ക് കത്തെഴുതി  അഞ്ചാം ക്ലാസുകാരി

Jul 15, 2026 10:36 AM

പേടിച്ചു വിറച്ചുപോയി...അങ്ങേക്കു മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ; കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് വേണ്ട, മുഖ്യമന്ത്രിക്ക് കത്തെഴുതി അഞ്ചാം ക്ലാസുകാരി

മൂവാറ്റുപുഴ മാറാടിയിൽ കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് തുറക്കുന്നതിനെതിരെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഇവാനിയ മരിയ മുഖ്യമന്ത്രിക്ക് കത്തെഴുതി. 50...

Read More >>
മാസ് കാണിക്കാൻ നോക്കി കുടുങ്ങിയല്ലേ...? നഗരത്തിൽ ആളുകളെ ഭീതിയിലാഴ്ത്തി ചീറിപ്പാഞ്ഞ് കാർ, ഒടുവിൽ ചെന്നുനിന്നത് പൊലീസ് സ്റ്റേഷനിൽ, ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

Jul 15, 2026 10:28 AM

മാസ് കാണിക്കാൻ നോക്കി കുടുങ്ങിയല്ലേ...? നഗരത്തിൽ ആളുകളെ ഭീതിയിലാഴ്ത്തി ചീറിപ്പാഞ്ഞ് കാർ, ഒടുവിൽ ചെന്നുനിന്നത് പൊലീസ് സ്റ്റേഷനിൽ, ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

തിരൂരിൽ ഘോരശബ്ദത്തിൽ ചീറിപ്പാഞ്ഞ കാർ പൊലീസ് പിടികൂടി. സൈലൻസർ മാറ്റി ശബ്ദമലിനീകരണം ഉണ്ടാക്കിയ വാഹനത്തിന് വൻ പിഴ ചുമത്തി. മോഡിഫിക്കേഷനുകൾ...

Read More >>
ഒടുവിൽ കുഞ്ഞിക്കാൽ കണ്ടു; പത്ത് വർഷമായി പ്രസവം നിലച്ച നാദാപുരം ഗവ. ആശുപത്രിയിൽ  പ്രസവം, അടിയന്തര ഇടപെടലിൽ ആൺകുഞ്ഞിന് ജന്മം

Jul 15, 2026 09:38 AM

ഒടുവിൽ കുഞ്ഞിക്കാൽ കണ്ടു; പത്ത് വർഷമായി പ്രസവം നിലച്ച നാദാപുരം ഗവ. ആശുപത്രിയിൽ പ്രസവം, അടിയന്തര ഇടപെടലിൽ ആൺകുഞ്ഞിന് ജന്മം

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും പ്രസവം. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും...

Read More >>
Top Stories

News Roundup