മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 48 വർഷം കഠിനതടവ്

മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 48 വർഷം കഠിനതടവ്
Mar 5, 2026 08:57 AM | By VIPIN P V

തൊടുപുഴ (ഇടുക്കി): ( www.truevisionnews.com ) മാതാപിതാക്കളുടെ കലഹത്തിൽ മനംനൊന്ത് വീടുവിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. വണ്ണപ്പുറം മുള്ളിരിക്കാട് കൊച്ചുകുന്നേൽ ബേസിൽ അവറാച്ചനെ (38) യാണ് തൊടുപുഴ പോക്സോ കോടതി പ്രത്യേക ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴരവർഷംകൂടി തടവ് ശിക്ഷ അനുഭവിക്കണം.

2021 ഏപ്രിൽ 27-നാണ് പെൺകുട്ടി വീടുവിട്ടത്. സഹായം വാഗ്ദാനം നൽകി ബസ് സ്റ്റാൻഡിൽനിന്ന് ഇയാൾ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. അമ്മ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. പിഴ സംഖ്യയിൽനിന്നുള്ള രണ്ടുലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമെ നാല് ലക്ഷം അതിജീവിതയ്ക്ക് പ്രത്യേക നഷ്ടപരിഹാരം നൽകണമെന്നും നിർദേശമുണ്ട്. കൂടാതെ ജില്ലാ ലീഗൽ സർവീസസ് അതോരിറ്റി മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

thodupuzha pocso case man sentenced 48 years for assaulting minor

Next TV

Related Stories
ജസീലയുടെ മരണം: അന്വേഷണം അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു; വിദ്യാനഗർ പോലീസിനെതിരെ കുടുംബം രംഗത്ത്

Mar 5, 2026 10:10 AM

ജസീലയുടെ മരണം: അന്വേഷണം അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു; വിദ്യാനഗർ പോലീസിനെതിരെ കുടുംബം രംഗത്ത്

ജസീലയുടെ മരണം, അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു,പോലീസിനെതിരെ കുടുംബം...

Read More >>
പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു; കോടികളുടെ നഷ്ടം

Mar 5, 2026 09:48 AM

പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു; കോടികളുടെ നഷ്ടം

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കനത്ത സംഘർഷം, കേരളത്തിൽ കോടികളുടെ...

Read More >>
അങ്കമാലി വാഹനാപകടം: ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Mar 5, 2026 09:27 AM

അങ്കമാലി വാഹനാപകടം: ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊർജ്ജിതമാക്കി...

Read More >>
Top Stories

News Roundup