കുത്തനെ തിരിച്ചിറങ്ങി സ്വർണവില; ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ ദിവസം, പവന്റെ വില അറിയാം

കുത്തനെ തിരിച്ചിറങ്ങി സ്വർണവില; ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ ദിവസം, പവന്റെ വില അറിയാം
Mar 5, 2026 10:21 AM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കേരളത്തിൽ സ്വർണവില നാലാംദിവസവും കുറഞ്ഞു . ഇന്ന് (05-03-26) ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14990 രൂപയും പവന് 1,19,920 രൂപയുമായി.

ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. നാലുദിവസം കൊണ്ട് 7,000 രൂപയാണ് പവന് കുറഞ്ഞത്.

അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് വിലവർധന രേഖപ്പെടുത്തി. 71.35 ഡോളർ കൂടി 5,183.71 ഡോളറാണ് ഇന്നത്തെ വില. 1.40 ശതമാനമാണ് വർധന. ഇന്നലെ ഡോളറിനെതിരെ കനത്തതിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്ന് നേരിയ തോതിൽ തിരിച്ച് കയറി. 91.61 രൂപയാണ് ഇന്ന് ഡോളർ -രൂപ വിനിമയ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണമാണ് രൂപ നേരിട്ടത്. ഒരു യു.എസ് ഡോളറിന് 92.27 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.

Gold price in Kerala march 5

Next TV

Related Stories
സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Mar 5, 2026 11:40 AM

സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക്...

Read More >>
ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

Mar 5, 2026 11:18 AM

ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന യുവാവ്‌...

Read More >>
 മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശിക്കായി  ആറാം ദിവസവും വലവീശി വനംവകുപ്പ്, പരിപാടികളിൽ പങ്കെടുത്തതായി നാട്ടുകാർ

Mar 5, 2026 11:17 AM

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശിക്കായി ആറാം ദിവസവും വലവീശി വനംവകുപ്പ്, പരിപാടികളിൽ പങ്കെടുത്തതായി നാട്ടുകാർ

മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം, പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിയെ പിടികൂടാനായില്ല...

Read More >>
'അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ല; ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും' - തന്ത്രിയുടെ മൊഴി

Mar 5, 2026 11:00 AM

'അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ല; ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും' - തന്ത്രിയുടെ മൊഴി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര്...

Read More >>
'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ

Mar 5, 2026 10:48 AM

'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ

യുഡിഎഫ് സർക്കാരുകളെ പരിഹസിച്ച് പത്രങ്ങളിൽ പരസ്യപ്രചാരണവുമായി സംസ്ഥാന സർക്കാർ....

Read More >>
Top Stories

News Roundup