'ആശുപത്രിയിലേക്കുള്ള യാത്രയിൽ എന്തുസംഭവിച്ചു?'; ധീരജ് വധത്തിൽ വിവാദ പരാമർശവുമായി ജോയ് തോമസ്

'ആശുപത്രിയിലേക്കുള്ള യാത്രയിൽ എന്തുസംഭവിച്ചു?'; ധീരജ് വധത്തിൽ വിവാദ പരാമർശവുമായി ജോയ് തോമസ്
Mar 5, 2026 09:32 AM | By Krishnapriya S R

ഇടുക്കി: (truevisionnews.com) ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് ഇടുക്കി ഡിസിസി മുൻ പ്രസിഡന്റ് ജോയ് തോമസ് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിൽ സംസാരിക്കവെയാണ് അദ്ദേഹം സി.പി.എമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരെയും ജോയ് തോമസ് രൂക്ഷവിമർശനം ഉന്നയിച്ചു. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയുടെ മരണത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനാണെന്നും, അതിന്റെ പാപഭാരം മുഴുവൻ കെ.എസ്.യു - കോൺഗ്രസ് പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ധീരജ് വധക്കേസിൽ പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു.

Joy Thomas makes controversial remarks on Dheeraj's murder

Next TV

Related Stories
സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Mar 5, 2026 11:40 AM

സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക്...

Read More >>
ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

Mar 5, 2026 11:18 AM

ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന യുവാവ്‌...

Read More >>
 മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശിക്കായി  ആറാം ദിവസവും വലവീശി വനംവകുപ്പ്, പരിപാടികളിൽ പങ്കെടുത്തതായി നാട്ടുകാർ

Mar 5, 2026 11:17 AM

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശിക്കായി ആറാം ദിവസവും വലവീശി വനംവകുപ്പ്, പരിപാടികളിൽ പങ്കെടുത്തതായി നാട്ടുകാർ

മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം, പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിയെ പിടികൂടാനായില്ല...

Read More >>
'അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ല; ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും' - തന്ത്രിയുടെ മൊഴി

Mar 5, 2026 11:00 AM

'അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ല; ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും' - തന്ത്രിയുടെ മൊഴി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര്...

Read More >>
'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ

Mar 5, 2026 10:48 AM

'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ

യുഡിഎഫ് സർക്കാരുകളെ പരിഹസിച്ച് പത്രങ്ങളിൽ പരസ്യപ്രചാരണവുമായി സംസ്ഥാന സർക്കാർ....

Read More >>
Top Stories

News Roundup