ജസീലയുടെ മരണം: അന്വേഷണം അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു; വിദ്യാനഗർ പോലീസിനെതിരെ കുടുംബം രംഗത്ത്

ജസീലയുടെ മരണം: അന്വേഷണം അട്ടിമറിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു; വിദ്യാനഗർ പോലീസിനെതിരെ കുടുംബം രംഗത്ത്
Mar 5, 2026 10:10 AM | By Krishnapriya S R

കാസർകോട്: (truevisionnews.com) നാലത്തടുക്കയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കുടുംബവും ആക്ഷൻ കമ്മിറ്റിയും രംഗത്തെത്തി.

പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യാൻ പോലും വിദ്യാനഗർ പോലീസ് തയ്യാറാകുന്നില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ പോലീസ് കൂട്ടുനിൽക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. മകളെ മരണത്തിലേക്ക് നയിച്ച അഫ്രീദ് എന്ന സുഹൃത്തിന്റെ കൈവശം ജസീലയുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നും അവ കണ്ടെത്താൻ മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്നും ജസീലയുടെ മാതാവ് മുംതാസ് ആവശ്യപ്പെട്ടു.

രണ്ടര പവൻ സ്വർണ്ണം നൽകിയത് തിരികെ ചോദിച്ചപ്പോഴാണ് ജസീലയ്‌ക്കെതിരെ കള്ളപ്പരാതി ഉന്നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ചെയ്യാത്ത തെറ്റിന്റെ പേരിൽ താൻ അപമാനിക്കപ്പെട്ടുവെന്നും നിരപരാധിയാണെന്നും കരഞ്ഞു പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് 24-കാരിയായ ജസീല കഴിഞ്ഞയാഴ്ച ജീവനൊടുക്കിയത്.

പോലീസിൽ പരാതി നൽകാൻ ശ്രമിച്ചിട്ടും അവർ അത് സ്വീകരിച്ചില്ലെന്ന സങ്കടവും മരണത്തിന് മുൻപ് ജസീല പങ്കുവെച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ നഷ്ടപ്പെട്ടെന്ന പരാതിയിൽ ആദൂർ പോലീസ് ജസീലയെ ചോദ്യം ചെയ്തിരുന്നെങ്കിലും കുറ്റത്തിൽ പങ്കുള്ളതായി തെളിയിക്കാൻ സാധിച്ചിരുന്നില്ല.

നീതി തേടി അലയുന്ന കുടുംബം ഇപ്പോൾ കടുത്ത പ്രതിഷേധത്തിലാണ്.

Jaseela's death: Police are colluding to sabotage her, family comes out against the police

Next TV

Related Stories
സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Mar 5, 2026 11:40 AM

സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക്...

Read More >>
ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

Mar 5, 2026 11:18 AM

ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന യുവാവ്‌...

Read More >>
 മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശിക്കായി  ആറാം ദിവസവും വലവീശി വനംവകുപ്പ്, പരിപാടികളിൽ പങ്കെടുത്തതായി നാട്ടുകാർ

Mar 5, 2026 11:17 AM

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശിക്കായി ആറാം ദിവസവും വലവീശി വനംവകുപ്പ്, പരിപാടികളിൽ പങ്കെടുത്തതായി നാട്ടുകാർ

മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം, പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിയെ പിടികൂടാനായില്ല...

Read More >>
'അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ല; ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും' - തന്ത്രിയുടെ മൊഴി

Mar 5, 2026 11:00 AM

'അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ല; ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും' - തന്ത്രിയുടെ മൊഴി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര്...

Read More >>
'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ

Mar 5, 2026 10:48 AM

'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ

യുഡിഎഫ് സർക്കാരുകളെ പരിഹസിച്ച് പത്രങ്ങളിൽ പരസ്യപ്രചാരണവുമായി സംസ്ഥാന സർക്കാർ....

Read More >>
Top Stories

News Roundup