അങ്കമാലി വാഹനാപകടം: ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

അങ്കമാലി വാഹനാപകടം: ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Mar 5, 2026 09:27 AM | By Anusree vc

കൊച്ചി: ( www.truevisionnews.com ) ബി.കോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഒളിവിൽ കഴിയുന്ന പ്രതി ഡോക്ടർ സിറിയക് പി. ജോർജിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാത്ത സാഹചര്യത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോൾ സിറിയക് ഒളിവിൽ തന്നെ തുടരുകയാണ്. ഇന്നലെ അതിരംപുഴയിലെ സിറിയക്കിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഡോക്ടറെ പിടികൂടാത്തതിൽ പ്രതിഷേധം കനക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചത്. ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൌസ് സർജൻസി വിദ്യാർത്ഥിയാണ് ഡോ. സിറിയക് പി ജോർജ്. അപകടം നടക്കുമ്പോൾ കാറിൽ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകൾ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്എച്ച്ഓ പറഞ്ഞു.

എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയാണ് ജാസ്ലിയ യാത്രയാകുന്നത്.

കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും.

Lookout notice issued for doctor; Police intensify investigation

Next TV

Related Stories
സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Mar 5, 2026 11:40 AM

സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക്...

Read More >>
ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

Mar 5, 2026 11:18 AM

ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന യുവാവ്‌...

Read More >>
 മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശിക്കായി  ആറാം ദിവസവും വലവീശി വനംവകുപ്പ്, പരിപാടികളിൽ പങ്കെടുത്തതായി നാട്ടുകാർ

Mar 5, 2026 11:17 AM

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശിക്കായി ആറാം ദിവസവും വലവീശി വനംവകുപ്പ്, പരിപാടികളിൽ പങ്കെടുത്തതായി നാട്ടുകാർ

മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം, പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിയെ പിടികൂടാനായില്ല...

Read More >>
'അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ല; ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും' - തന്ത്രിയുടെ മൊഴി

Mar 5, 2026 11:00 AM

'അവരുടെ തീരുമാനങ്ങളിൽ വിധി കൽപ്പിക്കാൻ താൻ ആളല്ല; ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും' - തന്ത്രിയുടെ മൊഴി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഇ ഡിക്ക് മൊഴി നൽകി തന്ത്രി കണ്ഠരര്...

Read More >>
'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ

Mar 5, 2026 10:48 AM

'ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സർക്കാർ

യുഡിഎഫ് സർക്കാരുകളെ പരിഹസിച്ച് പത്രങ്ങളിൽ പരസ്യപ്രചാരണവുമായി സംസ്ഥാന സർക്കാർ....

Read More >>
Top Stories

News Roundup