തിരുവനന്തപുരം:( www.truevisionnews.com ) വയനാട്ടിലേക്ക് ഒരു ചുരമില്ലത റോഡ് എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു. കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളുടെ വികസനത്തിൽ വലിയ കുതിപ്പാകുന്ന വിലങ്ങാട് - കുഞ്ഞോം ചുരമില്ല ബദൽ റോഡ് നിർമ്മാണത്തിൻ്റെ സർവ്വേ നടപടികൾ ആരംഭിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വനം വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ പട്ടിട ജാതി പട്ടിക വകുപ്പ് മന്ത്രി ഒ.ആർ കേളു , ഇ .കെ.വിജയൻ എം.എൽ.എവനം വകുപ്പ് പി.സി.സി. എഫ് മാരായ പുകഴേന്തി ഐഎഫ്എസ് , എൽ. ചന്ദ്രശേഖരൻ, എ.പി.സി.സി. എഫ് മാരായ ശ്രാവൺ കുമാർ ഐഎഫ്എസ് ,പത്മകുമാർ ഐഎഫ്എസ് ,
പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനിയർ അജിത്ത് രാമചന്ദ്രൻ പങ്കെടുത്തു. സവ്വേ നടപടികൾ എത്രയും വേഗത്തിൽ ആരംഭിക്കാൻ
തീരുമാനിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വിലങ്ങാട് പാരിഷ് ഹാളിൽ മന്ത്രി ഒ.ആർ കേളുവിൻ്റെയും ഇ.കെ.വിജയൻ എം എൽ.എയുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
Vilangad - Kunjom alternative road survey process to begin soon

































