Jan 29, 2026 05:18 PM

‘കാന്താര’ സിനിമയിലെ ഹിന്ദു ദൈവങ്ങളെ വികലമായി അനുകരിച്ചതിൽ ബോളിവുഡ് നടൻ രൺവീർ സിങിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ബംഗളൂരു പൊലീസാണ് കേസെടുത്തത്. ‘കാന്താര’ സിനിമയിലെ ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കേസ്.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയിൽ ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ’ ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ രൺവീർ അനുകരിച്ചിരുന്നു. ഋഷഭിന്റെ മുന്നിൽ വച്ചായിരുന്നു രൺവീറിന്റെ അനുകരണം. സിനിമയിൽ പ്രതിപാദിക്കുന്ന പഞ്ചുരുളി ദൈവത്തെ വികലമായി അവതരിപ്പിക്കുകയും ചാമുണ്ഡി ദൈവത്തെ പെൺപ്രേതം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ചാണ് രൺവീറിനെതിരെ പരാതി നൽകിയിരിക്കുന്നത്.

ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. ഡിസംബർ 27ന് സമർപ്പിച്ച ഹർജിയിൽ ജനുവരിയില്‍ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്നാണ് ബെംഗളൂരു ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

Case filed against Ranveer Singh for distorting the divine image in the movie Kantara

Next TV

Top Stories










News Roundup






GCC News