ഷാഫി കേന്ദ്ര മന്ത്രിയെ കണ്ടു ;കൂത്തുപറമ്പ് -വാഴമല -വിലങ്ങാട് റോഡിന് 25 കോടിയുടെ അനുമതി

ഷാഫി കേന്ദ്ര മന്ത്രിയെ കണ്ടു ;കൂത്തുപറമ്പ് -വാഴമല -വിലങ്ങാട് റോഡിന് 25 കോടിയുടെ അനുമതി
Jan 29, 2026 07:55 PM | By Roshni Kunhikrishnan

കോഴിക്കോട് : കണ്ണൂർ -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന വാഴമല വഴിയുള്ള കൂത്തുപറമ്പ്, കൂരിയാട് , കല്ലുവളപ്പിൽ വിലങ്ങാട് റോഡിന് കേന്ദ്ര റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നും ഇരുപത്തി അഞ്ച്കോടി രൂപഅനുവദിച്ചു.

ഷാഫി പറമ്പിൽഎം പി മലയോര മേഖലയുടെ സമഗ്ര പുരോഗതിക്ക് ഈ റോഡ് വികസനം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു.

കണ്ടിവാതുക്കൽ ഉൾപ്പെടെയുള്ള നിരവധി ട്രൈബൽ മേഖലയിൽ കൂടിയാണ് റോഡ് കടന്നു പോകുന്നത്. കണ്ണൂർ എയർപോർട്ടിലേക്കും, കണ്ണൂർജില്ലയിലെ വ്യവസായ കേന്ദ്രങ്ങളായ വലിയവെളിച്ചം , കല്ലുവളപ്പിൽ, എന്നിവിടങ്ങളിലേക്കുമുള്ളകോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കൂടിയുള്ള എളുപ്പമാർഗ്ഗമാണിത്.

തൃപ്പങ്ങോട്ടൂരിലെ പാത്തിക്കൽ, ചെക്ക്യാട് പഞ്ചായത്തിലെ കണ്ടി വാതുക്കൽ , വളയത്തേ ആയോട് മലവഴി വാണിമേൽ പഞ്ചായത്തിലേക്ക് പ്രവേശിച്ച് വിലങ്ങാട് ടൗണിൽ എത്തും.. ഇവിടെ നിന്നും മലയോര ഹൈവേ യുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ വടക്കേ മലബാറിലേ സുപ്രധാന യാത്രാമാർഗ്ഗമായി ഇത് മാറും.നിർദ്ധിഷ്ട വിലങ്ങാട് -വയനാട് റോഡ് യാഥാർത്ഥ്യമാകുന്നതോടെ വയനാട് ജില്ലയിലേക്കുള്ള സുപ്രധാന വഴിയായും ഇത് രൂപപ്പെടും.

നൂറ്റാണ്ടുകൾക്ക് മുമ്പേ മലയോര ജനതയുടെ വ്യാപാര കേന്ദ്രമെന്ന നിലക്ക് കൂത്തുപറമ്പ്, വിലങ്ങാട് ടൗണുകളെ കർഷകർ പരസ്പരം ആശ്രയിച്ചിരിന്നു.ഗോത്രവിഭാഗങ്ങളും കുടിയേറ്റ കർഷകരും കണ്ണവം വനം താണ്ടി കാൽനട യാത്രയായി കൂത്തുപറമ്പിൽ എത്തിയിരുന്നു.. പഴശ്ശിരാജാവും ഈ വഴി ഉപയോഗിച്ചതായി പറയപ്പെടുന്നു.

ജില്ലാ അതിർത്തിയായ കണ്ടിവാതുക്കൽ നിന്നും ഇരുനൂറ് മീറ്റർ അപ്പുറമുളള പാത്തിക്കൽ എത്തിനിൽക്കുന്ന പന്ത്രണ്ട് മീറ്റർ വീതിയിൽ ടാർ റോഡ് നിലവിലുണ്ട്.

Approval for Rs 25 crore for Koothuparamba-Vazhamala-Vilangad road

Next TV

Related Stories
യൂണിഫോമിന് പുല്ലുവില..! യൂണിഫോമില്‍ ബാറില്‍ കയറി മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Jan 29, 2026 10:45 PM

യൂണിഫോമിന് പുല്ലുവില..! യൂണിഫോമില്‍ ബാറില്‍ കയറി മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

യൂണിഫോമില്‍ ബാറില്‍ കയറി മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
കേരളത്തിന്റേത് ഖജനാവ് കാലിയായ 'ഊടായിപ്പ്' ബജറ്റ്_ പികെ കൃഷ്ണദാസ്

Jan 29, 2026 09:40 PM

കേരളത്തിന്റേത് ഖജനാവ് കാലിയായ 'ഊടായിപ്പ്' ബജറ്റ്_ പികെ കൃഷ്ണദാസ്

കേരളത്തിന്റേത് ഖജനാവ് കാലിയായ 'ഊടായിപ്പ്' ബജറ്റ്; പികെ...

Read More >>
ഇടുക്കിയിൽ കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണം; അറുനൂറോളം കോഴികൾ ചത്തു

Jan 29, 2026 09:14 PM

ഇടുക്കിയിൽ കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണം; അറുനൂറോളം കോഴികൾ ചത്തു

കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണം അറുനൂറോളം കോഴികൾ...

Read More >>
ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

Jan 29, 2026 08:20 PM

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന്...

Read More >>
Top Stories

GCC News