തിരുവനന്തപുരം:( www.truevisionnews.com )ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി നിയമസഭ പ്രിവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും. രാഹുലിനെതിരെയുള്ള ലൈംഗികാരോപണങ്ങളും ക്രിമിനൽ കേസുകളും ചൂണ്ടിക്കാട്ടി ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതിയിലാണ് ഈ നടപടി.
നിയമസഭ തുടങ്ങിയിട്ട് നാല് ദിവസത്തിലേറെയായി. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ചയാണ് സഭ വീണ്ടും സമ്മേളിക്കുക. മുമ്പ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലാത്തത് കൊണ്ട് നിയമസഭ സെക്രട്ടേറിയേറ്റ് നിയമോപദേശം തേടിയിരുന്നു. ഇനി തീരുമാനിക്കുക പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് പരിഗണിക്കുക.
നിലവിൽ ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരുകയാണ്.
The Legislative Assembly Privileges Committee will consider the complaint against Rahul Mangkootatil on February 2nd.

































