രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി, നടപടിയിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്

രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക്  ജാമ്യം അനുവദിച്ച് കോടതി, നടപടിയിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്
Jan 29, 2026 06:22 PM | By VIPIN P V

കണ്ണൂര്‍: ( www.truevisionnews.com ) ഏഴ് വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വന്തം ജാമ്യം അനുവദിച്ച് കോടതി. കണ്ണൂര്‍ കതിരൂര്‍ സ്വദേശി കെ മില്‍ജാദിനെയാണ് തലശ്ശേരി പോക്‌സോ കോടതി ജാമ്യത്തില്‍ വിട്ടത്.

വിവാഹ ചടങ്ങിന് എത്തിയ പെണ്‍കുട്ടികളെയായിരുന്നു പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. മിഠായി നല്‍കി പ്രതി കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ കുടുംബം നൽകിയ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഇയാളെ സ്വന്തം ജാമ്യത്തിന് വിട്ടത്.

പൊലീസ് മര്‍ദിച്ചയാതി പ്രതി കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പ്രതിയെ മർദിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് ലഹരി കേസുകളിലും പ്രതിയായ യുവാവിന് പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നും പൊലീസ് ആരോപിച്ചു.

court releases pocso case accused on own bail

Next TV

Related Stories
ഇടുക്കിയിൽ കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണം; അറുനൂറോളം കോഴികൾ ചത്തു

Jan 29, 2026 09:14 PM

ഇടുക്കിയിൽ കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണം; അറുനൂറോളം കോഴികൾ ചത്തു

കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണം അറുനൂറോളം കോഴികൾ...

Read More >>
ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

Jan 29, 2026 08:20 PM

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന്...

Read More >>
ശബരിമല സ്വർണക്കൊള്ള: 'ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം', ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

Jan 29, 2026 06:54 PM

ശബരിമല സ്വർണക്കൊള്ള: 'ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം', ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

ശബരിമല സ്വർണക്കൊള്ള, ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ജാമ്യ ഉത്തരവിൻ്റെ പകർപ്പ്...

Read More >>
Top Stories

News Roundup

GCC News