പാലക്കാട്: ( www.truevisionnews.com ) എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യം നടക്കാതെ പോയതിന് പിന്നില്‍ ഡയറക്ടര്‍ ബോര്‍ഡ് ഇടപെടലെന്ന വെള്ളാപ്പള്ളിയുടെ ആരോപണം തള്ളി സുകുമാരന്‍ നായര്‍. ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അത് തനിക്ക് നല്ല ബോധ്യമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് താന്‍ മറുപടിയും പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയും തന്നെ വിളിച്ചിരുന്നു. എന്നാല്‍ താന്‍ ഇത് ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിച്ചു. തന്റെ അനുഭവം പറഞ്ഞപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായി ഐക്യം വേണ്ടെന്ന് പറഞ്ഞുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
'തുഷാര്‍ വെള്ളാപ്പള്ളി വിളിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ വരാമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ മിണ്ടിയില്ല. പിന്നെ ഞാന്‍ തിരിച്ചു വിളിച്ചു. എന്‍ഡിഎയുടെ നേതാവല്ലേ, ഇങ്ങനെ ഒരു ചര്‍ച്ചയില്‍ എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് ചോദിച്ചു. അതുകൊണ്ട് താങ്കള്‍ വരേണ്ട എന്ന് പറഞ്ഞു. എനിക്ക് ഉണ്ടായ അനുഭവം ഉള്‍പ്പെടെ ഒരു പ്രമേയമായി അവതരിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡില്‍ ആരും എതിര്‍ത്തില്ല.
എല്ലാവരും പ്രമേയത്തെ പിന്തുണച്ചു. ഐക്യം വേണ്ടെന്ന് പറഞ്ഞു,' സുകുമാരന്‍ നായര്‍ പറഞ്ഞു. തുഷാറിനെ തീരുമാനിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു. ഞാന്‍ വിചാരിച്ചാല്‍ പത്മഭൂഷന്‍ എപ്പഴേ കിട്ടിയേനെ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യം പൂര്‍ണമായും അടഞ്ഞ അധ്യായമാണെന്നും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ എങ്ങനെ പൊരുത്തപ്പെട്ടു പോകുമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
NSS-SNDP unity is a closed chapter Sukumaran Nair on how those standing on two poles will reconcile

































