( www.truevisionnews.com) മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് പുട്ട്. അരിപ്പൊടി നനച്ച്, അല്പം തേങ്ങയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ആ പഴയ പുട്ട് ശൈലിയിൽ നിന്ന് മാറി അല്പം 'വെറൈറ്റി' പരീക്ഷിച്ചാലോ? സംഗതി മറ്റൊന്നുമല്ല പാൽ പുട്ട്. പഞ്ഞിപോലെ മൃദുവായതും മധുരവും രുചിയും തുളുമ്പുന്നതുമായ പാൽ പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
അവശ്യ ചേരുവകൾ
അരിപ്പൊടി- 2 കപ്പ്
വെള്ളം- 2 കപ്പ്
കാരറ്റ്- 2
പഞ്ചസാര- 4 ടേബിൾസ്പൂൺ
പാൽപ്പൊടി- 4 ടേബിൾസ്പൂൺ
തേങ്ങ- 1/2 കപ്പ്
നെയ്യ്- 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ ആവശ്യത്തിന് അരിപ്പൊടി എടുക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് പതിവുപോലെ പുട്ടിനായി നനച്ചെടുക്കുക. നനച്ച പൊടി അല്പനേരം മാറ്റിവെക്കുന്നത് പുട്ട് കൂടുതൽ മൃദുവാകാൻ സഹായിക്കും. മാറ്റിവെച്ചിരിക്കുന്ന പൊടിയിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റ്, ചിരകിയ തേങ്ങ, ആവശ്യത്തിന് പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർക്കുക. ഇതിനൊപ്പം അല്പം നെയ്യ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. പുട്ടുകുറ്റിയിൽ ആദ്യം അല്പം തേങ്ങ ചിരകിയത് ഇട്ട ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് നിറയ്ക്കുക. ആവിയിൽ 5-7 മിനിറ്റ് വേവിച്ചെടുക്കാം.
Putt can now be made into a variety; you can make cotton-like 'milk putt' at home, here's the recipe!



































