‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ് നിയമസഭയിൽ

‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ് നിയമസഭയിൽ
Jan 28, 2026 04:40 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. വിളപ്പിൽ ശാല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഗേറ്റ് തുറന്നില്ല എന്നാണ് ആദ്യം വന്ന വാർത്ത. രണ്ട് മിനിട്ടിൽ രോഗിയെ അകത്ത് കൊണ്ടുപോയി. സാധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ നൽകിയെന്ന് വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.

പരാതി കിട്ടിയ ഉടനെ അന്വേഷിക്കാൻ നിർദേശിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങളാണ് താൻ പറയുന്നത്. ‌പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത വരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകരെ നിരന്തരമായി അക്രമിക്കാൻ അവസരം ഒരുക്കരുതെന്നും ഇങ്ങനെയുള്ള പ്രചാരണം അവരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ നിഷേധമെന്ന അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം.യുഡിഎഫ് കാലത്തെ വീഴ്ചകൾ നിരത്തിയായിരുന്നു പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടി.

Minister Veena George says there has been no failure at Vilappilsala hospital

Next TV

Related Stories
ശബരിമല സ്വർണ്ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ

Jan 28, 2026 06:36 PM

ശബരിമല സ്വർണ്ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ

ശബരിമല സ്വർണ്ണക്കൊള്ള, ; മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും...

Read More >>
ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

Jan 28, 2026 06:30 PM

ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം ...

Read More >>
'കത്ത് മാധ്യങ്ങൾക്ക് ആദ്യം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതം'; നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കർക്കെതിരെ ലോക്ഭവൻ

Jan 28, 2026 06:05 PM

'കത്ത് മാധ്യങ്ങൾക്ക് ആദ്യം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതം'; നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കർക്കെതിരെ ലോക്ഭവൻ

കത്ത് മാധ്യങ്ങൾക്ക് ആദ്യം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതം, നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കർക്കെതിരെ...

Read More >>
‘രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് ഗൗരവകരം’; ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ തെറ്റെന്ത്, പരാമർ‍ശങ്ങളുമായി ഹൈക്കോടതി

Jan 28, 2026 05:50 PM

‘രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് ഗൗരവകരം’; ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ തെറ്റെന്ത്, പരാമർ‍ശങ്ങളുമായി ഹൈക്കോടതി

ഒന്നാമത്തെ ബലാത്സംഗക്കേസ്, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പരാമർ‍ശങ്ങളുമായി ഹൈക്കോടതി...

Read More >>
'ക്ഷേമ പെൻഷൻ കുടിശ്ശികയെല്ലാം സർക്കാർ തീർത്തു, 2016-ൽ ആരോഗ്യരംഗം തകർന്നടിഞ്ഞ നിലയിൽ; പ്രതിപക്ഷം എല്ലാം മറച്ചുവെച്ച് സംസാരിക്കുന്നു' - മുഖ്യമന്ത്രി

Jan 28, 2026 05:07 PM

'ക്ഷേമ പെൻഷൻ കുടിശ്ശികയെല്ലാം സർക്കാർ തീർത്തു, 2016-ൽ ആരോഗ്യരംഗം തകർന്നടിഞ്ഞ നിലയിൽ; പ്രതിപക്ഷം എല്ലാം മറച്ചുവെച്ച് സംസാരിക്കുന്നു' - മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ കുടിശ്ശികയെല്ലാം സർക്കാർ തീർത്തു, പ്രതിപക്ഷം എല്ലാം മറച്ചുവെച്ച് സംസാരിക്കുന്നു' - മുഖ്യമന്ത്രി...

Read More >>
Top Stories

News Roundup