തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളിലെ നിലപാടിൽ യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി. നാടിൻ്റെ പ്രശ്നങ്ങളിൽ എത്ര കണ്ട് യുഡിഎഫ് നിന്നിട്ടുണ്ട്. നാടിനെതിരായ നീക്കം കേന്ദ്രത്തിൽനിന്ന് വരുമ്പോൾ നടത്തുന്ന സമരത്തിൽ നിങ്ങൾ എപ്പോഴാണ് പങ്കാളികളായത്.
1600 രൂപയിലേക്ക് ക്ഷേമ പെൻഷൻ എത്തിച്ചത് കഴിഞ്ഞ സർക്കാർ ആണ്. 2016 ന് മുൻപുള്ള ഘട്ടം 500 രൂപയുള്ളത് 600 ആക്കി. പക്ഷേ അത് ജനങ്ങൾക്ക് കൊടുത്തിരുന്നില്ല അത് കടലാസിൽ ആയിരുന്നു 2006 ൽ വി എസ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ 28 മാസമായിരുന്നു കുടിശ്ശിക.
തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ ഇത് കൊടുത്തു പിന്നീട് 2016 ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഉണ്ടായിരുന്നത് 18 മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നു അതെല്ലാം സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തീർത്തു പ്രതിപക്ഷം എല്ലാം മറച്ചുവെച്ച് സംസാരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ആരോഗ്യ രംഗം എന്ത് അഭിമാനകരമായ സ്ഥിതിയിലാണ് എത്തിയത്. 2016 ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആരോഗ്യം തകർന്നടിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത് ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരില്ല കൊടുക്കാൻ മരുന്നുകൾ പോലും ഉണ്ടായിരുന്നില്ല അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ജനങ്ങളെ ഒരു ഘട്ടത്തിലും എന്തെങ്കിലും പറഞ്ഞ് വ്യാമോഹിപ്പിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞ് തത്ക്കാലം തെറ്റിദ്ധരിപ്പിക്കാം എന്ന അജണ്ട ഉണ്ടായിട്ടില്ല. ചെയ്യാൻ കഴിയുന്നത് എന്താണോ അതെ പറഞ്ഞിട്ടുള്ളൂ നിങ്ങൾ ഞങ്ങൾ ക്കെതിരെ പ്രചാരണം നടത്തും അത് രാഷ്ട്രീയമാണ് നാട്ടിൽ സാധാരണക്കാരും ജനങ്ങളും ഉണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
The opposition is hiding everything and talking Cm Pinarayi Vijayan


































