പാലക്കാട്: ( www.truevisionnews.com) നഗരത്തിലെ തിരക്കേറിയ ഐ.എം.എ ജംഗ്ഷനിൽ നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം. ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് സൗത്ത് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നുണ്ടെന്നും, ഇത് പൊതുജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്താനാണ് ഇത്തരത്തിൽ റോഡിൽ നിസ്‌കരിച്ചതെന്നുമാണ് സ്ത്രീയുടെ വിശദീകരണം. തിരക്കേറിയ ജംഗ്ഷനിൽ നിസ്‌കാരം തുടങ്ങിയതോടെ വാഹനങ്ങൾ തടസ്സപ്പെടുകയും വലിയ തോതിൽ ആളുകൾ തടിച്ചുകൂടുകയും ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇവർക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.
Woman's protest prayer in the middle of the road in Palakkad; Traffic disrupted, police register case

































