കണ്ണൂര്‍: ( www.truevisionnews.com ) സാമ്പത്തിക ക്രമക്കേടിൽ പയ്യന്നൂർ എംഎൽഎ മധുസൂദനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി പയ്യന്നൂരിലെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മധുസൂദനൻ ശവംതീനിയാണെന്നും വി കുഞ്ഞികൃഷ്ണന് ബിജെപി സംരക്ഷണം ഒരുക്കുമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
സിപിഎമ്മിന്‍റഫേത് ശവംതീനി രാഷ്ട്രീയമാണെന്നും മധുസൂദനനെ പോലുള്ള തെമ്മാടികളാണ് ഇന്നത്തെ സിപിഎമ്മെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. സത്യം പറയുന്നവരെ ഒറ്റുകാരൻ എന്നാണോ സിപിഎം വിളിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ ചോദിച്ചു. കുഞ്ഞിഷ്ണൻ മറ്റൊരു ടിപിയാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് ബിജെപി സംരക്ഷണം നൽകുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പയ്യന്നൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ മുന്നിൽ നിന്നും തുടങ്ങിയ മാർച്ച് എംഎൽഎ ഓഫീസിനു സമീപത്ത് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. സംഘർഷ സാധ്യത പരിഗണിച്ച് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. പരോൾ ചട്ടം ലംഘിച്ച സിപിഎം കൗൺസിലർ വികെ നിഷാദിനെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
B Gopalakrishnan says he will provide protection to V Kunjikrishnan BJP marches to Payyannur MLA office


































