'വന്തിട്ടെന്ന് സൊല്ല്'; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, 'മാസ്' പോസ്റ്റുമായി രാഹുൽ ഈശ്വർ

'വന്തിട്ടെന്ന് സൊല്ല്'; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം, 'മാസ്' പോസ്റ്റുമായി രാഹുൽ ഈശ്വർ
Jan 28, 2026 01:04 PM | By Anusree vc

തിരുവനന്തപുരം: ( www.truevisionnews.com) യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. സിനിമയിലെ മാസ് ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരണം കുറിച്ചത്.

"വന്തിട്ടെന്ന് സൊല്ല്, തിരുമ്പി വന്തിട്ടെന്ന് സൊല്ല്... എത്ര കാലം കള്ളക്കേസിൽ അകത്തിട്ടാലും അവൻ തിരിച്ചു വരും. സത്യം തെളിയിച്ച് അവൻ തിരിച്ചടിക്കും," - രാഹുൽ ഈശ്വർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ അതെല്ലാം അതിജീവിച്ച് അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയെ സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നേരത്തെ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി അനുകൂലിക്കുന്നതിനിടെയാണ് പരാതിക്കാരിയെ അവഹേളിച്ചത്. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

ജാമ്യത്തിലിറങ്ങിയ ശേഷവും രാഹുൽ ഈശ്വർ യുവതിയെ അധിക്ഷേപിച്ചു. അതിജീവിതയെ വീണ്ടും അപമാനിച്ച രാഹുലിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കുകയും ചെയ്തു. ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം.

'I told you I was going to die'; Rahul Mangkootatil gets bail, Rahul Easwar with 'mass' post

Next TV

Related Stories
പരാതിക്കാരി മൊഴി നൽകാൻ വൈകിയെന്ന വാദം കോടതി പരിഗണിച്ചു; രാഹുലിന്‍റെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്

Jan 28, 2026 03:31 PM

പരാതിക്കാരി മൊഴി നൽകാൻ വൈകിയെന്ന വാദം കോടതി പരിഗണിച്ചു; രാഹുലിന്‍റെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്

മൂന്നാം ബലാത്സംഗ കേസ്, രാഹുലിന്‍റെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങൾ...

Read More >>
'എത്ര പണം കൊടുത്തെന്ന് പറയണം....' ‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം, രാഷ്ട്രപതിക്ക് പരാതി നൽകിയെന്ന് എസ് എൻ ഡി പി സംരക്ഷണ സമിതി

Jan 28, 2026 03:17 PM

'എത്ര പണം കൊടുത്തെന്ന് പറയണം....' ‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം, രാഷ്ട്രപതിക്ക് പരാതി നൽകിയെന്ന് എസ് എൻ ഡി പി സംരക്ഷണ സമിതി

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം, രാഷ്ട്രപതിക്ക് പരാതി നൽകിയെന്ന് എസ് എൻ ഡി പി സംരക്ഷണ...

Read More >>
പുട്ട് ഇനി വെറൈറ്റിയാക്കാം; പഞ്ഞിപോലെയുള്ള 'പാൽ പുട്ട്' വീട്ടിലുണ്ടാക്കാം, ഇതാ റെസിപ്പി!

Jan 28, 2026 02:48 PM

പുട്ട് ഇനി വെറൈറ്റിയാക്കാം; പഞ്ഞിപോലെയുള്ള 'പാൽ പുട്ട്' വീട്ടിലുണ്ടാക്കാം, ഇതാ റെസിപ്പി!

പുട്ട് ഇനി വെറൈറ്റിയാക്കാം; പഞ്ഞിപോലെയുള്ള 'പാൽ പുട്ട്' വീട്ടിലുണ്ടാക്കാം, ഇതാ...

Read More >>
കണ്ഠരര് രാജീവര് ജയിലില്‍ തുടരും; ജാമ്യഹര്‍ജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റി

Jan 28, 2026 02:03 PM

കണ്ഠരര് രാജീവര് ജയിലില്‍ തുടരും; ജാമ്യഹര്‍ജി പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള, തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍...

Read More >>
Top Stories










News Roundup