പാലക്കാട്: ( www.truevisionnews.com) പാലക്കയം കാഞ്ഞിരപ്പുഴയിൽ ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാർമൽ സ്കൂളിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടി (40) ആണ് മരിച്ചത്.
രാത്രി കിടന്നുറങ്ങിയ യുവാവ് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, മരണത്തിൽ ദുരൂഹതകളില്ലെന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Tribal youth found dead inside house; Police say there is no mystery surrounding his death
































