(https://truevisionnews.com/) ശബരിമല സ്വർണ്ണ മോഷണ കേസിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മറുപടി പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധം സൂചിപ്പിച്ച മന്ത്രി, ഇയാൾ എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
യഥാർത്ഥത്തിൽ കോൺഗ്രസ് ആണ് ഈ കേസിലെ കുറ്റവാളികളെന്നും അതുകൊണ്ടാണ് നിയമസഭയിൽ ഈ വിഷയം ഉന്നയിക്കാൻ അവർ ഭയക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
സ്വർണ്ണ മോഷണം പോലുള്ള ഗൗരവകരമായ ഒരു വിഷയം സഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവരാൻ പ്രതിപക്ഷം എന്തുകൊണ്ട് തയ്യാറായില്ലെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് പ്രതിക്കൂട്ടിലായതിനാലാണ് ഈ വിഷയത്തിൽ അവർ മൗനം പാലിക്കുന്നതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Sabarimala gold theft case, 'Actually, Congress is the culprit in this case' - VSivankutty


































