കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്.
പരാതിയിൽ പരിശോധന നടക്കുന്നുവെന്നും പോലീസ് അറിയിച്ചു. ഇന്നലെ ഷിംജിതയുടെ സഹോദരൻ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. അതേ സമയം പരാതിയിൽ ആരുടെയും പേര് ഇല്ല.
ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ കുന്നംകുളം കോടതി പരിഗണിക്കും. ഷിംജിതക്കായി ഇതുവരേയും കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പരിശോധന വേഗത്തിൽ ആക്കാനും പോലീസ് ആവശ്യപ്പെട്ടുണ്ട്.
ഷിംജിതയുടെ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്, അന്നേ ദിവസം വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ കയറുന്നു. പ
യ്യന്നൂർ വരെ ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പുരുഷൻ തന്നെ മോശമായി സ്പർശിച്ചു എന്നും അത് വീഡിയോ ചിത്രീകരിച്ചു എന്നും ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്നുമാണ്. അതേ സമയം പരാതിയിൽ വ്യക്തിയുടെ പേര് പറയുന്നില്ല.
ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന വീഡിയോ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്താണ് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതെന്നും സ്വകാര്യ ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് ലഭിച്ചില്ലെന്നും ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
Deepak's suicide: No decision on filing a case based on the complaint of accused Shimjitha


































