തിരുവനന്തപുരം: ( www.truevisionnews.com ) പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും അതൃപ്തി പ്രകടമാക്കി തിരുവനന്തപുരം ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ബിജെപി പൊതുസമ്മേളന വേദിയില്‍ പ്രധാനമന്ത്രിയുടെ അടുത്ത് പോലും ശ്രീലേഖ പോയില്ല. മറ്റ് നേതാക്കള്‍ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ മാറിനിന്നു.
കോര്‍പറേഷന്‍ മേയറാക്കാത്തതില്‍ നേരത്തെ ശ്രീലേഖ അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിലുണ്ടായിരുന്നെങ്കിലും മോദിയില്‍ നിന്നും പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ നിന്നും അകലം പാലിച്ചുകൊണ്ട് ശ്രീലേഖ മാറിനില്‍ക്കുകയായിരുന്നു. മോദിയെ യാത്രയാക്കനായി മറ്റ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എണീറ്റുകൊണ്ട് മാറിനില്‍ക്കുകയായിരുന്നു ഇവര്‍.
അവസാനനിമിഷം തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി നേരത്തെയും ശ്രീലേഖ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കുന്നതിന് മുന്‍പ് വേദി വിട്ടുപോയതും ചര്‍ച്ചയായിരുന്നു.
Sasthamangalam councilor r sreelekha expressed dissatisfaction at the venue where the Prime Minister attended.


































