#AishwaryaRa | മകള്‍ക്ക് വേണ്ടി എല്ലാം നഷ്ടപ്പെടുത്തി ഐശ്വര്യ റായി! കരിയറോ കുടുംബമോ എന്ന ചോദ്യത്തിന് നടിയുടെ മറുപടിയിങ്ങനെ

#AishwaryaRa |  മകള്‍ക്ക് വേണ്ടി എല്ലാം നഷ്ടപ്പെടുത്തി ഐശ്വര്യ റായി! കരിയറോ കുടുംബമോ എന്ന ചോദ്യത്തിന് നടിയുടെ മറുപടിയിങ്ങനെ
Aug 26, 2024 05:21 PM | By ShafnaSherin

(moviemax.in)വിവാഹമോചന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് ബോളിവുഡിലെ പവര്‍ കപ്പിള്‍സായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് തരത്തില്‍ ഇരുവരും ബോളിവുഡിലെ സംസാര വിഷയമായി മാറിയിരുന്നു. നിരന്തരം കിംവദന്തികള്‍ പ്രചരിച്ചതോടെ കേട്ടതിലൊന്നും സത്യമില്ലെന്ന് അഭിഷേക് ബച്ചന്‍ വ്യക്തമാക്കി.


ആരാധകരുടെ ആശങ്കകള്‍ക്കെല്ലാം വിരാമമിട്ട് കൊണ്ടാണ് അഭിഷേക് രംഗത്ത് വന്നത്. ഇപ്പോഴിതാ വിവാഹജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ പറ്റിയും ഐശ്വര്യ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

അഭിഷേകും ഐശ്വര്യയും നായിക, നായകന്മാരായി ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് സിനിമയുടെ സെറ്റില്‍ വച്ച് പ്രണയത്തിലാവുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോട് കൂടി 2007-ല്‍ വിവാഹിതരാകുകയും ചെയ്തു.

ഇപ്പോള്‍ 13 വയസ്സുള്ള മകള്‍ ആരാധ്യ ബച്ചന്റെ മാതാപിതാക്കളാണ് ഇരുവരും.വിവാഹത്തിന് ശേഷം അഭിനയിക്കുമായിരുന്നെങ്കിലു മകളുടെ ജനനത്തിന് ശേഷമാണ് ഐശ്വര്യ സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നത്.

മകളുടെ എല്ലാ ആവശ്യത്തിനും ഐശ്വര്യ കൂടെ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ പോലും മകളുടെ കൈയില്‍ പിടിക്കാതെ നടക്കില്ലെന്നത് പലപ്പോഴും ട്രോളുകള്‍ക്ക് കാരണമായി മാറാറുണ്ട്.

കുഞ്ഞിനെ ആയയെ വെച്ച് നോക്കുന്ന രീതിയോട് തനിക്ക് താല്‍പര്യമില്ലെന്നാണ് നടി മുന്‍പ് പറഞ്ഞിട്ടുള്ളത്.ഇപ്പോഴിതാ മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

കുടുംബജീവിതമോ കരിയറോ, ഇതില്‍ ഒന്ന് തിരഞ്ഞെടുക്കണമെന്ന് പറഞ്ഞാല്‍ ഐശ്വര്യ റായ് എതെടുക്കുമെന്ന ചോദ്യത്തിന് നടി നല്‍കിയ ഉത്തരം വൈറലാവുകയാണ്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ ഐശ്വര്യ കരിയറിനെക്കാള്‍ വീട്ടമ്മ എന്ന സ്ഥാനത്തിന് മുന്‍ഗണന നല്‍കുമോ എന്നായിരുന്നു ചോദ്യം.

വിവാഹ ജീവിതം ആസ്വദിക്കുകയും കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കി ഇരിക്കുകയാണ് പ്രധാനമെന്നുമായിരുന്നു ഐശ്വര്യയുടെ മറുപടി. അതില്‍ സ്വയം നഷ്ടപ്പെടുമെന്ന പ്രശ്നമൊന്നും തനിക്കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

മുന്‍പ് പലപ്പോഴായി അഭിഷേക് ബച്ചനും ഐശ്വര്യയെ നല്ലൊരു അമ്മയായി അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അവള്‍ അമ്മയായപ്പോള്‍ അവളുടെ കരിയര്‍ പിന്നോട്ട് പോയി. എന്നിരുന്നാലും ആരാധ്യയ്ക്ക് വേണ്ടിയാണ് ഐശ്വര്യ എല്ലാം ചെയ്യുന്നതെന്നും അവള്‍ ഒരു സൂപ്പര്‍ അമ്മയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന നിലയില്‍ തന്നില്‍ ചൊരിഞ്ഞ സ്‌നേഹത്തിന് ഭാര്യയോട് എന്നും നന്ദിയുള്ളവനാണെന്നും അഭിഷേക് പറഞ്ഞു. മാത്രമല്ല ഇത്തരം ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കിടയിലും ഐശ്വര്യ തന്റെ ജീവിതം വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും അഭിഷേക് പറഞ്ഞു.

നല്ലൊരു തിരക്കഥ ലഭിച്ചാല്‍ ഐശ്വര്യയോടൊപ്പം വീണ്ടുമൊരു സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും നടന്‍ സൂചിപ്പിച്ചു.

#AishwaryaRai #lost #everything #her #daughter #actress #answered #question #about #career #family

Next TV

Related Stories
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

Nov 28, 2025 04:27 PM

നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി ...

Read More >>
Top Stories










News Roundup