#rheachakraborty | സിനിമകളിൽ അഭിനയിക്കുന്നില്ല; സുശാന്തിന്റെ മരണ ശേഷമുള്ള ജീവിതം; വരുമാനം കണ്ടെത്തുന്നതിങ്ങനെ; റിയ ചക്രബർത്തി

#rheachakraborty | സിനിമകളിൽ അഭിനയിക്കുന്നില്ല; സുശാന്തിന്റെ മരണ ശേഷമുള്ള ജീവിതം; വരുമാനം കണ്ടെത്തുന്നതിങ്ങനെ; റിയ ചക്രബർത്തി
Jul 22, 2024 01:28 PM | By ADITHYA. NP

(moviemax.in)ബോളിവുഡിനെ പിടിച്ച് കുലുക്കിയ സംഭവമാണ് നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ മരണം. സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതമാണെന്നുമുള്ള വാദം ഇന്നും ശക്തമാണ്.

2020 ലാണ് സുശാന്ത് സിം​ഗിനെ തന്റെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പിന്നാലെ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.

കുറച്ച് കാലമായി കടുത്ത വിഷാദ രോ​ഗത്തിലായിരുന്നു സുശാന്ത്. മാനസികമായി തകർന്ന സുശാന്ത് ഇതിന് ചികിത്സയും തേടിയിരുന്നു.

എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുശാന്തിന്റെ കുടുംബം രംഗത്തെത്തി. 34ാം വയസിലാണ് സുശാന്ത് ലോകത്തോട് വിട പറഞ്ഞത്.

വിഷാദ രോ​​ഗം കാരണം ആത്മഹത്യ ചെയ്തതല്ല കൊലപാതകമാണിതെന്ന് കുടുംബം വാദിച്ചു. പിന്നാലെ വൻ വിവാദമാണുണ്ടായത്. ബോളിവുഡിന്റെ മറ്റൊരു വശം മറനീക്കി പുറത്ത് വന്നു, ലഹരി മാഫിയയും കുടുംബാധിപത്യവും ചർച്ചയായി.

സിനിമാ രംഗത്ത് തഴയപ്പെട്ടത് സുശാന്തിനെ ബാധിച്ചിരുന്നെന്ന് വ്യക്തമായി.ബി ടൗണിലെ പ്രബല താരങ്ങളെ അന്വേഷണത്തിന്റെ ഭാ​ഗമായി ചോദ്യം ചെയ്തു.

ഈ അന്വേഷണം ഏറെ ബാധിച്ചത് സുശാന്ത് സിം​​ഗ് രാജ്പുതിന്റെ പങ്കാളിയായിരുന്ന നടി റിയ ചക്രബർത്തിയെയാണ്. സുശാന്തിന്റെ മരണത്തിന് പിന്നിൽ റിയക്ക് പങ്കുണ്ടെന്ന് ആരോപണം വന്നു.

മരണത്തിന് പിന്നാലെ നാർക്കോട്ടിക്സ് ബ്യൂറോയും സിബിഐയും ഇഡിയുമെല്ലാം കേസിന്റെ വിവിധ വശങ്ങളിൽ അന്വേഷണം നടത്തി. ഒരു മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു റിയ ചക്രബർത്തി.

പുറത്തിറങ്ങിയ ശേഷവും കടുത്ത സൈബർ അധിക്ഷേപങ്ങൾ റിയക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് റിയ ചക്രബർത്തി.

അഭിനയത്തിലേക്ക് അല്ല ഇനി തന്റെ ശ്രദ്ധയെന്ന് റിയ ചക്രബർത്തി പറയുന്നു. മോട്ടിവേഷണൽ സ്പീക്കിം​ഗിലേക്ക് തിരിയുകയാണ് നടി. ഇതിന്റെ ഭാ​ഗമായി ചാപ്റ്റർ 2 എന്ന പോഡ്കാസ്റ്റും തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ സിനിമകൾ ചെയ്യുന്നില്ല. മോട്ടിവേഷണൽ സ്പീക്കിം​ഗ് നടത്താറുണ്ട്. അതിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. ചാപ്റ്റർ 2 എന്ന പേര് നൽകിയതിന് പിന്നിലെ പ്രചോദനം തന്റെ ജീവിതം തന്നെയാണ്.

എല്ലാവർക്കും എന്റെ ഒന്നാം ചാപ്റ്റർ അറിയാം. അല്ലെങ്കിൽ അറിയാമെന്ന് അവർ കരുതുന്നു. പല ഇമോഷനുകളിലൂടെയും പല ഘട്ടങ്ങളിലൂടെയും ഞാൻ കടന്ന് പോയി.

ഇപ്പോൾ തനിക്ക് പുതിയൊരു ജന്മം പോലെ തോന്നുെനന്നും റിയ ചക്രബർത്തി പറഞ്ഞു.തന്നെക്കുറിച്ച് തെറ്റിദ്ധാരണ പലർക്കുമുണ്ടെന്നും റിയ ചക്രബർത്തി പറയുന്നു. എംടിവി റോഡീസിന്റെ 19ാം സീസണിലാണ് റിയ ചക്രബർത്തിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

സുശാന്തിന്റെ മരണത്തിന് ശേഷം ഇന്നും റിയക്കെതിരെ കുറ്റപ്പെടുത്തൽ വരുന്നുണ്ട്. സുശാന്ത് കടുത്ത വിഷാദ രോ​ഗത്തിലായിരുന്നെന്നാണ് റിയ നേരത്തെ പറഞ്ഞത്.

സുശാന്തിന്റെ ജന്മദിനത്തിലും മറ്റും നടനൊപ്പമുള്ള ഫോട്ടോകൾ റിയ ഇന്നും പങ്കുവെക്കാറുണ്ട്. ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘം പറയുന്നതെങ്കിലും നടന്റെ കുടുംബം ഇതുവരെയും ഈ വാദം അം​ഗീകരിച്ചിട്ടില്ല.

#rheachakraborty #opens #about #her #after #sushant #singh #rajput #demise-here #she #said

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall