(moviemax.in) ഇക്കഴിഞ്ഞ 25ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ ഏഴ് മത്സരാർത്ഥിയും അഭിനേത്രിയുമായ ബിന്നി സെബാസ്റ്റ്യന്റെയും നടൻ നൂബിന്റെയും മൂന്നാം വിവാഹ വാർഷികം. ആനിവേഴ്സറി ആഘോഷിക്കാൻ ബിന്നി തനിക്കൊപ്പം ഉണ്ടാവില്ലെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഷോയിൽ പങ്കെടുക്കാൻ പുറപ്പെടും മുമ്പ് തന്നെ ഒരു ഗിഫ്റ്റ് വാങ്ങി ബിന്നിയുടെ ലഗേജിൽ നൂബിൻ ഒളിപ്പിച്ചിരുന്നു.
ഡയമണ്ടിന്റെ ഒരു കമ്മലാണ് നൂബിൻ വാങ്ങിയത്. മാല വാങ്ങാൻ പ്ലാനിട്ടാണ് നൂബിൻ പോയത്. എന്നാൽ ഷോപ്പിൽ ഡയമണ്ടിന്റെ കമ്മൽ കണ്ടതോടെ തീരുമാനം മാറ്റുകയായിരുന്നു. ബിന്നി അവൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രമെ യൂസ് ചെയ്യൂ. അത് ഡ്രസ്സാണെങ്കിലും ഓർണമെന്റ്സാണെങ്കിലും. നമ്മൾ മേടിച്ചുകൊണ്ട് പോയിട്ട് അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇടില്ല.
ചെയിനാണെങ്കിലും മോതിരമാണെങ്കിലും അങ്ങനെ തന്നെ. ഞാൻ ആനിവേഴ്സറി ഗിഫ്റ്റ് എന്ന പോലെയാണ് മാല വാങ്ങാൻ പോകുന്നത്. അവൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോയെന്ന് അറിയില്ല. എനിക്ക് വിഷമമാകും എന്നറിയാവുന്നതുകൊണ്ട് ഇടാതിരിക്കാൻ വഴിയില്ല. അവൾ പരാതി ഒന്നും പറയില്ലായിരിക്കാം. എനിക്ക് ചെറിയ മാലകളാണ് ഇഷ്ടം. അവൾക്കും അതുപോലെ തന്നെ. ഗോൾഡ് എനിക്ക് അത്ര ഇഷ്ടമല്ല. അവൾ ഉപയോഗിക്കുന്നത് കാണാനും ഇഷ്ടമല്ല. ബിന്നിക്കും ചെറിയ നൂല് മാലകളാണ് ഇഷ്ടം. ഞാനും അവൾക്കൊപ്പം ചെന്നൈയ്ക്ക് പോകുന്നുണ്ട്. അവൾ വർക്കിന് പോയിരിക്കുകയാണ്. ആ സമയം നോക്കിയാണ് ഞാൻ ഗിഫ്റ്റ് വാങ്ങാൻ ഇറങ്ങിയത്. മാല വാങ്ങാനാണ് പോയതെങ്കിലും ഷോപ്പിൽ ചെന്നപ്പോൾ നയൻതാരയൊക്കെ ഇടാറുള്ള ഒരു കമ്മൽ കണ്ണിൽപ്പെട്ടു.
ആ കമ്മലാണ് വാങ്ങിയത്. ഇങ്ങനൊരു കമ്മൽ വേണമെന്നുള്ള ആഗ്രഹം ബിന്നി ഇടയ്ക്കിടെ പറയാറുണ്ട്. ഷോപ്പിൽ ഈ കമ്മൽ കണ്ടപ്പോഴാണ് അത് ഞാൻ ഓർത്തത്. ഞാൻ സർപ്രൈസ് കൊടുക്കുന്നില്ലെന്ന പരാതി അവൾക്കുണ്ട്. സർപ്രൈസ് കൊടുക്കാനും എനിക്ക് അറിയില്ല. അവൾ എനിക്ക് ഒരുപാട് സർപ്രൈസ് തരുന്നയാളാണ്. അതുപോലെ ഞാൻ എന്തെങ്കിലും സാധനം കൊണ്ട് കൊടുത്താൻ അവൾക്ക് ഇഷ്ടപ്പെടാറുമില്ല. ഈ ഗിഫ്റ്റ് അവൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു എന്ന് പറഞ്ഞാണ് നൂബിൻ വീഡിയോ അവസാനിപ്പിച്ചത്. നൂബിന്റെ ഗിഫ്റ്റ് ബിന്നി കണ്ടോ ഇല്ലയോ എന്നത് അറിയില്ല. മത്സരാർത്ഥികളുടെ സാധനങ്ങൾ കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് തിരികെ കൊടുത്തത്. അക്കൂട്ടത്തിൽ നൂബിന്റെ ഗിഫ്റ്റും ബിന്നിയുടെ കയ്യിൽ എത്തിയിട്ടുണ്ടാവണം.
ബിന്നിക്ക് ആനിവേഴ്സറി കേക്ക് ബിഗ് ബോസ് നൽകിയിരുന്നു. സഹമത്സരാർത്ഥികൾക്കൊപ്പം ബിന്നി അത് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. നൂബിന്റെ ആനിവേഴ്സറി വിഷസും ഹൗസിൽ ബിന്നിക്കായി പ്ലെ ചെയ്തിരുന്നു. ഇപ്പോൾ ഹൗസിലുള്ള മത്സരാർത്ഥികളിൽ ഏറ്റവും ശക്തയായ ഒരു കണ്ടസ്റ്റന്റ് ബിന്നിയാണ്. യുക്തി പൂർവമാണ് ബിന്നിയുടെ ഓരോ ചുവടുകളും. അതുകൊണ്ട് തന്നെ രണ്ടാഴ്ചകൊണ്ട് തന്നെ ആരാധകരെ സമ്പാദിക്കാൻ ബിന്നിക്ക് കഴിഞ്ഞു. അപ്പാനി-അക്ബർ ഗ്രൂപ്പിൽ പെട്ടുപോയാൽ ബിന്നി പെട്ടുപോകും, നന്നായി കളിച്ചുകൊണ്ടിരുന്ന മത്സരാർത്ഥിയായിരുന്നു ഇപ്പോൾ ഒതുങ്ങിപ്പോയത് പോലെ തോന്നുന്നു. ബിന്നി കയറി വരണം എന്നാണ് ആഗ്രഹം എന്നിങ്ങനെയാണ് നൂബിന്റെ പുതിയ വീഡിയോയ്ക്ക് താഴെ ബിന്നിയെ അനുകൂലിച്ച് വന്ന കമന്റുകൾ.
വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമായിരുന്നു ബിന്നിയുടേയും നൂബിന്റേയും വിവാഹം. നൂബിന് നല്ലൊരു ജോലി ഇല്ലെന്നത് വീട്ടിൽ ഒരു പ്രശ്നമായിരുന്നുവെന്നും അതിനാൽ നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നുവെന്നും ബിന്നി പറഞ്ഞിട്ടുണ്ട്. ഏഴ് വർഷത്തോളം കാത്തിരുന്നാണ് ഇരുവരും വിവാഹിതരായത്. അഭിനേത്രി എന്നതിലുപരി ഒരു ഡോക്ടർ കൂടിയാണ് ബിന്നി.
Noobin surprises Binny on third wedding anniversary