#rheachakraborty | സിനിമകളിൽ അഭിനയിക്കുന്നില്ല; സുശാന്തിന്റെ മരണ ശേഷമുള്ള ജീവിതം; വരുമാനം കണ്ടെത്തുന്നതിങ്ങനെ; റിയ ചക്രബർത്തി

#rheachakraborty | സിനിമകളിൽ അഭിനയിക്കുന്നില്ല; സുശാന്തിന്റെ മരണ ശേഷമുള്ള ജീവിതം; വരുമാനം കണ്ടെത്തുന്നതിങ്ങനെ; റിയ ചക്രബർത്തി
Jul 22, 2024 01:28 PM | By ADITHYA. NP

(moviemax.in)ബോളിവുഡിനെ പിടിച്ച് കുലുക്കിയ സംഭവമാണ് നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ മരണം. സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതമാണെന്നുമുള്ള വാദം ഇന്നും ശക്തമാണ്.

2020 ലാണ് സുശാന്ത് സിം​ഗിനെ തന്റെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പിന്നാലെ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.

കുറച്ച് കാലമായി കടുത്ത വിഷാദ രോ​ഗത്തിലായിരുന്നു സുശാന്ത്. മാനസികമായി തകർന്ന സുശാന്ത് ഇതിന് ചികിത്സയും തേടിയിരുന്നു.

എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുശാന്തിന്റെ കുടുംബം രംഗത്തെത്തി. 34ാം വയസിലാണ് സുശാന്ത് ലോകത്തോട് വിട പറഞ്ഞത്.

വിഷാദ രോ​​ഗം കാരണം ആത്മഹത്യ ചെയ്തതല്ല കൊലപാതകമാണിതെന്ന് കുടുംബം വാദിച്ചു. പിന്നാലെ വൻ വിവാദമാണുണ്ടായത്. ബോളിവുഡിന്റെ മറ്റൊരു വശം മറനീക്കി പുറത്ത് വന്നു, ലഹരി മാഫിയയും കുടുംബാധിപത്യവും ചർച്ചയായി.

സിനിമാ രംഗത്ത് തഴയപ്പെട്ടത് സുശാന്തിനെ ബാധിച്ചിരുന്നെന്ന് വ്യക്തമായി.ബി ടൗണിലെ പ്രബല താരങ്ങളെ അന്വേഷണത്തിന്റെ ഭാ​ഗമായി ചോദ്യം ചെയ്തു.

ഈ അന്വേഷണം ഏറെ ബാധിച്ചത് സുശാന്ത് സിം​​ഗ് രാജ്പുതിന്റെ പങ്കാളിയായിരുന്ന നടി റിയ ചക്രബർത്തിയെയാണ്. സുശാന്തിന്റെ മരണത്തിന് പിന്നിൽ റിയക്ക് പങ്കുണ്ടെന്ന് ആരോപണം വന്നു.

മരണത്തിന് പിന്നാലെ നാർക്കോട്ടിക്സ് ബ്യൂറോയും സിബിഐയും ഇഡിയുമെല്ലാം കേസിന്റെ വിവിധ വശങ്ങളിൽ അന്വേഷണം നടത്തി. ഒരു മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു റിയ ചക്രബർത്തി.

പുറത്തിറങ്ങിയ ശേഷവും കടുത്ത സൈബർ അധിക്ഷേപങ്ങൾ റിയക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് റിയ ചക്രബർത്തി.

അഭിനയത്തിലേക്ക് അല്ല ഇനി തന്റെ ശ്രദ്ധയെന്ന് റിയ ചക്രബർത്തി പറയുന്നു. മോട്ടിവേഷണൽ സ്പീക്കിം​ഗിലേക്ക് തിരിയുകയാണ് നടി. ഇതിന്റെ ഭാ​ഗമായി ചാപ്റ്റർ 2 എന്ന പോഡ്കാസ്റ്റും തുടങ്ങിയിട്ടുണ്ട്.

ഇപ്പോൾ സിനിമകൾ ചെയ്യുന്നില്ല. മോട്ടിവേഷണൽ സ്പീക്കിം​ഗ് നടത്താറുണ്ട്. അതിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. ചാപ്റ്റർ 2 എന്ന പേര് നൽകിയതിന് പിന്നിലെ പ്രചോദനം തന്റെ ജീവിതം തന്നെയാണ്.

എല്ലാവർക്കും എന്റെ ഒന്നാം ചാപ്റ്റർ അറിയാം. അല്ലെങ്കിൽ അറിയാമെന്ന് അവർ കരുതുന്നു. പല ഇമോഷനുകളിലൂടെയും പല ഘട്ടങ്ങളിലൂടെയും ഞാൻ കടന്ന് പോയി.

ഇപ്പോൾ തനിക്ക് പുതിയൊരു ജന്മം പോലെ തോന്നുെനന്നും റിയ ചക്രബർത്തി പറഞ്ഞു.തന്നെക്കുറിച്ച് തെറ്റിദ്ധാരണ പലർക്കുമുണ്ടെന്നും റിയ ചക്രബർത്തി പറയുന്നു. എംടിവി റോഡീസിന്റെ 19ാം സീസണിലാണ് റിയ ചക്രബർത്തിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

സുശാന്തിന്റെ മരണത്തിന് ശേഷം ഇന്നും റിയക്കെതിരെ കുറ്റപ്പെടുത്തൽ വരുന്നുണ്ട്. സുശാന്ത് കടുത്ത വിഷാദ രോ​ഗത്തിലായിരുന്നെന്നാണ് റിയ നേരത്തെ പറഞ്ഞത്.

സുശാന്തിന്റെ ജന്മദിനത്തിലും മറ്റും നടനൊപ്പമുള്ള ഫോട്ടോകൾ റിയ ഇന്നും പങ്കുവെക്കാറുണ്ട്. ആത്മഹത്യയാണെന്നാണ് അന്വേഷണ സംഘം പറയുന്നതെങ്കിലും നടന്റെ കുടുംബം ഇതുവരെയും ഈ വാദം അം​ഗീകരിച്ചിട്ടില്ല.

#rheachakraborty #opens #about #her #after #sushant #singh #rajput #demise-here #she #said

Next TV

Related Stories
#Deepikapadukone | ആദ്യത്തെ കണ്‍മണിയുമായി വീട്ടില്‍ തിരിച്ചെത്തി ദീപികയും രണ്‍വീറും; മുകേഷ് അംബാനി അടക്കം പല പ്രമുഖരും കുഞ്ഞിനെ കാണാനെത്തി

Sep 16, 2024 07:45 AM

#Deepikapadukone | ആദ്യത്തെ കണ്‍മണിയുമായി വീട്ടില്‍ തിരിച്ചെത്തി ദീപികയും രണ്‍വീറും; മുകേഷ് അംബാനി അടക്കം പല പ്രമുഖരും കുഞ്ഞിനെ കാണാനെത്തി

2024 സെപ്റ്റംബർ 8 നാണ് ദീപിക ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിയത്.ഷാരൂഖ് ഖാന്‍, മുകേഷ് അംബാനി അടക്കം പല പ്രമുഖരും ദമ്പതികളെയും കുട്ടിയെയും കാണുവാന്‍...

Read More >>
#Tumbbad | മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനെ കടത്തിവെട്ടി; റീറിലീസിൽ അത്ഭുതം തീർത്ത് ഹൊറർ ഫാന്റസി ചിത്രം

Sep 15, 2024 04:34 PM

#Tumbbad | മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനെ കടത്തിവെട്ടി; റീറിലീസിൽ അത്ഭുതം തീർത്ത് ഹൊറർ ഫാന്റസി ചിത്രം

ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം 2018ൽ പുറത്തിറങ്ങിയപ്പോൾ ബോക്സോഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല....

Read More >>
#Netflix | 'ലക്ക്' സിനിമയുടെ കോപ്പിയടിയാണ് 'സ്ക്വിഡ് ഗെയിം'; നെറ്റ്ഫ്ലിക്സിനെതിരെ ആരോപണവുമായി ബോളിവുഡ് സംവിധായകൻ

Sep 15, 2024 04:08 PM

#Netflix | 'ലക്ക്' സിനിമയുടെ കോപ്പിയടിയാണ് 'സ്ക്വിഡ് ഗെയിം'; നെറ്റ്ഫ്ലിക്സിനെതിരെ ആരോപണവുമായി ബോളിവുഡ് സംവിധായകൻ

2021 കോവിഡ് കാലത്ത് സ്ട്രീം ചെയ്ത സീരിസിന്റെ ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച സീരിസ്...

Read More >>
#malaikaarora | 'മടുത്തു, ഞാന്‍ ക്ഷീണിതനാണ്'; സ്വജീവനെടുക്കും മുമ്പ് മലൈകയോട് അച്ഛന്‍!

Sep 12, 2024 11:44 AM

#malaikaarora | 'മടുത്തു, ഞാന്‍ ക്ഷീണിതനാണ്'; സ്വജീവനെടുക്കും മുമ്പ് മലൈകയോട് അച്ഛന്‍!

സംഭവം നടക്കുമ്പോള്‍ മലൈകയുടെ അമ്മ വീട്ടിലുണ്ടായിരുന്നു. മലൈകയ്ക്ക് 11 വയസുള്ളപ്പോഴാണ് അനിലും ഭാര്യ ജോയ്‌സ് പോളികാര്‍പും വിവാഹ...

Read More >>
#KareenaKapoor |  'ഞാന്‍ എന്നെതന്നെ പരിപാലിച്ചു, ഒരു ഗ്ലാസ് വൈന്‍ ഒക്കെയായി എന്റെ ആത്മാവിനെ ഞാന്‍ തൃപ്തിപ്പെടുത്തും'

Sep 12, 2024 10:24 AM

#KareenaKapoor | 'ഞാന്‍ എന്നെതന്നെ പരിപാലിച്ചു, ഒരു ഗ്ലാസ് വൈന്‍ ഒക്കെയായി എന്റെ ആത്മാവിനെ ഞാന്‍ തൃപ്തിപ്പെടുത്തും'

ബോട്ടോക്സിന്റെയോ ഏതെങ്കിലും സൗന്ദര്യവര്‍ദ്ധക ചികിത്സയുടെ ആവശ്യമൊന്നും എനിക്ക് ഇതുവരെ...

Read More >>
#anilarora | നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ

Sep 11, 2024 01:09 PM

#anilarora | നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ

മലയാളിയായ ജോയ്‌സ് പോളികാര്‍പ്പുമായുള്ള വിവാഹത്തില്‍ 1973 ല്‍ മലൈകയും 1981 ല്‍ നടി അമൃത അറോറയും...

Read More >>
Top Stories